തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും അഭിനയിക്കേണ്ടിയിരുന്നത് ഞങ്ങളായിരുന്നു, ആ സിനിമ സംഭവിക്കാതിരുന്നതിന് കാരണമുണ്ട്: ഉര്‍വശി

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ജയധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. പരസ്പരം കൊമ്പ് കോര്‍ക്കുന്ന ഉര്‍വശിയും ഇന്ദ്രന്‍സുമാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. ഈ ജോഡി ഇതിന് മുന്നേ മറ്റൊരു സിനിമയില്‍ എത്തേണ്ടിയിരുന്നതാണ് ഉര്‍വശി പറയുന്നത്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ചിത്രത്തില്‍ തങ്ങള്‍ ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത് എന്നാണ് ഉര്‍വശി പറയുന്നത്. ”കുറേക്കാലത്തിന് ശേഷം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലാണ് ഞാന്‍ കമ്മിറ്റ് ചെയ്തത്. അന്ന് അതിന്റെ കഥയ്ക്ക് കുറേ മാറ്റം ഉണ്ടായിരുന്നു.”

”സെക്കന്റ് ഹാഫൊക്കെ തൊണ്ടി മുതല്‍ പോലെ തന്നെയായിരുന്നു. ഇന്ദ്രന്‍ ചേട്ടനും ഞാനുമാണ് ആ സിനിമ ചെയ്യാനിരുന്നത്. അന്ന് അത് കേട്ട എല്ലാവരും അയ്യോ, ഇന്ദ്രന്‍സ് ജോഡിയായി ശരിയാകുമോ എന്ന് ചോദിച്ചു. ആ കഥാപാത്രത്തിന് അനുയോജ്യന്‍ ഇന്ദ്രന്‍ ചേട്ടനാണെന്ന് ഞാന്‍ പറഞ്ഞു.”

”അല്ലാതെ സിനിമയില്‍ ഇന്ന ആളുടെ കൂടെ ഈ ആളുകളേ അഭിനയിക്കാവൂ എന്ന് ആരും എഴുതി വെച്ചിട്ടില്ലല്ലോ എന്നാണ് ഞാന്‍ ചോദിച്ചത്. പക്ഷെ ഞാന്‍ അപ്പോള്‍ ഗര്‍ഭിണിയായി. നാല് വര്‍ഷം കാത്ത് നിന്നു. പിന്നെ എനിക്ക് വരാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല.”

”മോന്‍ തീരെ ചെറുതാണ്. അങ്ങനെ അത് മറ്റൊരു പ്രോജക്ടായി. പിന്നീട് ഇന്ദ്രന്‍ ചേട്ടന്റെ കരിയര്‍ വളര്‍ച്ച ഞാന്‍ കണ്ടു. നാട്ടിന്‍ പുറത്തെ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അനുഭവം അദ്ദേഹത്തിനുണ്ട്” എന്നാണ് ഉര്‍വശി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

2017ല്‍ ആണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ പുറത്തിറങ്ങിയത്. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. 2021ല്‍ പുറത്തിറങ്ങിയ ഹോം എന്ന സിനിമയിലും ഇന്ദ്രന്‍സിന്റെ ജോഡിയായി ഉര്‍വശിയെ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ നടിക്ക് ഈ സിനിമ ചെയ്യാന്‍ സാധിച്ചില്ല.

Latest Stories

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി