രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്, ജനുവരി 22ന് വീടുകളില്‍ ശ്രീരാമജ്യോതി തെളിയിക്കുക: ഉണ്ണി മുകുന്ദന്‍

അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് എല്ലാവരും വീടുകളില്‍ ദീപം തെളിക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഉണ്ണി മുകുന്ദനും. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നടന്റെ ആഹ്വാനം.

”ജനുവരി 22ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വര്‍ഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം” എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചിരിക്കുന്നത്.

നേരത്തെ ഗായിക കെ.എസ് ചിത്രയും ജനുവരി 22ന് എല്ലാവരും വീടുകളില്‍ ദീപം തെളിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്ര കടുത്ത സൈബര്‍ ആക്രമണം നേരിട്ടിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തില്‍ 22ന് ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.

പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള കര്‍മങ്ങള്‍ ഏഴ് ദിവസങ്ങള്‍ക്ക് മുമ്പു തന്നെ ആരംഭിച്ചിരുന്നു. അതിനിടെ, ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്നും ആവശ്യപ്പെട്ട് ഗാസിയാബാദ് സ്വദേശി അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി