അത്തരം സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്, അതൊന്നും വ്യക്തിപരമായി കാണാറില്ല: തമന്ന

തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് തമന്ന. 2005 ൽ ഒരു ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന സിനിമ രംഗത്ത് അരങ്ങേറുന്നത്. പിന്നീട് തമിഴ്- തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഈ അടുത്ത കാലത്തായി വെബ് സീരീസുകളിലും തമന്ന സജീവ സാന്നിധ്യമാണ്.

‘ലസ്റ്റ് സ്റ്റോറീസ് പാർട്ട് 2’ ൽ തമന്ന ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കച്ചവട സിനിമകളിലെ കഥാപാത്രങ്ങളെ പറ്റിയും മറ്റും തുറന്ന് പറയുകയാണ് തമന്ന.

“തെന്നിന്ത്യൻ കച്ചവട സിനിമകളിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി എനിക്ക് ഒരു കണക്ഷനും തോന്നാറില്ല. ചിലതിന്റെയൊക്കെ തീവ്രത കുറയ്ക്കാൻ ഞാൻ അതിന്റെ സംവിധായകരോട് ആവശ്യപ്പെടാറുണ്ട്. ഇപ്പോൾ പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ഞാൻ ബോധപൂർവമായ ചില ശ്രമങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്.

എന്റെ ബോളിവുഡ് കരിയർ അത്ര വിജയിച്ചിട്ടില്ല. എന്നാൽ എന്റെ മാത്രം സംഭവനായല്ല സിനിമ, അതൊരു കൂട്ടായ്മയുടെ കാര്യമാണ്. അതുകൊണ്ട് തന്നെ അത്തരം പരാജയ ചിത്രങ്ങൾ വ്യക്തിപരമായി കാണുന്നില്ല. എന്റെ വിജയ പരാജയങ്ങളിൽ നിന്നെല്ലാം ഞാൻ അൽപം അകന്നു നിൽക്കുകയാണ്. ഒന്നും അത്ര കാര്യമായി എടുക്കാറില്ല.”  ഫിലിം ഫെയർ മാഗസിന് നൽകിയ അഭിപ്രായത്തിലാണ് തമന്ന ഇങ്ങനെ അഭിപ്രായപെട്ടത്.

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ സിനിമയിലും തമന്ന ഒരു ശ്രദ്ധേയ കഥാപാത്രമായി വന്നിരുന്നു. ദിലീപിനെ നായകനാക്കി  അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ എന്ന  ചിത്രത്തിലൂടെ  മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കാനിരിക്കുകയാണ് തമന്ന. ‘അരമനൈ പാർട്ട് 4’, ‘വേദ’ എന്നിവയാണ് തമന്നയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രാധാന ചിത്രങ്ങൾ.

Latest Stories

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍