ആമിര്‍ ഖാന്‍ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു, അന്ന് മറ്റൊരു വഴിയുമില്ലായിരുന്നു, ഇപ്പോള്‍ വലിയ നഷ്ടമായി തോന്നുന്നു: ടൊവിനോ

ആമിര്‍ ഖാന്‍ ചിത്രം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് ടൊവിനോ തോമസ്. ആമിര്‍ ഖാന്റെ പുതിയ ചിത്രമായ ‘ലാല്‍ സിംഗ് ഛദ്ദ’യാണ് മിന്നല്‍ മുരളിയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ ടൊവിനോയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

മിന്നല്‍ മുരളി എന്ന സിനിമ തങ്ങളുടെ സ്വപ്നമാണ്. അതില്‍ അഭിനയിക്കുന്നതിന് വേണ്ടി നീണ്ട മുടിയൊക്കെ വളര്‍ത്തിയിരുന്നു. അങ്ങനെ ഉള്ള സമയത്താണ് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവുമായി വിളി വരുന്നത്.

ലാല്‍ സിംഗ് ഛദ്ദയില്‍ അഭിനയിക്കാന്‍ പറ്റെ മുടി മുറിക്കണമായിരുന്നു. അങ്ങനെ മിന്നല്‍ മുരളി പൂര്‍ത്തിയാക്കേണ്ടതായി വന്നു. ആ സമയത്ത് ലാല്‍ സിംഗ് ഛദ്ദ ഒഴിവാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. ഇപ്പോള്‍ അത് വലിയൊരു നഷ്ടമായി തനിക്ക് തോന്നുകയാണെന്നും ടൊവിനോ പറയുന്നു.

ആ സിനിമ ചെയ്യാത്തതില്‍ താന്‍ ഖേദിക്കുന്നൊന്നുമില്ല. പക്ഷേ അത് ഉപേക്ഷിക്കേണ്ടി വന്നതില്‍ തീര്‍ച്ചയായും അസ്വസ്ഥനായിരുന്നു എന്നും ടൊവിനോ പറഞ്ഞു. ടൊവിനോ എത്തേണ്ടിയിരുന്ന വേഷത്തില്‍ നടന്‍ നാഗചൈതന്യ ആണ് അഭിനയിക്കുന്നത്.

അതേസമയം, ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ ഇന്ന് റിലീസ് ചെയ്യും. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

ഓമനപ്പുഴയിലെ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ

'ഡോ. ഹാരിസിൻ്റെ പരസ്യപ്രതികരണം ചട്ടലംഘനം, പക്ഷേ നടപടി വേണ്ട'; സിസ്റ്റത്തിന് വീഴ്ച ഉണ്ടെന്ന് അന്വേഷണ സമിതി, പർച്ചേസുകൾ ലളിതമാക്കണമെന്ന് ശുപാർശ

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്

" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍

IND VS ENG: ജോ റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി, ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി ഇന്ത്യൻ താരം; ആരാധകർ ഹാപ്പി