'ഒരു രാഷ്ട്രീയ കൊലപാതകവും ഒരു കാരണവശാലും ന്യായീകരിക്കപ്പെട്ടുകൂടാ'

കണ്ണൂരില്‍ എസ്.ഡി.പി.ഐ കൊലപ്പെടുത്തിയ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമ പ്രസാദിന്റെ മരണത്തില്‍ അനുശോചിച്ച് നടന്‍ ടൊവിനോ തോമസ്. കൊല്ലപ്പെട്ട ശ്യാമ പ്രസാദുമായി ഒരുമിച്ചുള്ള സെല്‍ഫി ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ച ടൊവിനോ കുറിച്ചത് ഇങ്ങനെയായിരുന്നു.

“ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത, ഈ യുവാവിന്റ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു. ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാന്‍ കഴിയുന്നത് ?
മനുഷ്യന്റെ ംലഹഹ യലശിഴ ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു. ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മില്‍ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ എത്രയോ അനായാസമായ കാര്യമാണ് തമ്മില്‍ സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത്!”

https://www.facebook.com/ActorTovinoThomas/photos/a.703200873043270.1073741830.659190597444298/2063665803663430/?type=3&theater

എന്നാല്‍ ഈ പോസ്റ്റിന് വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു. “ഈ മരിച്ചു എന്ന് പറയുന്ന മഹാന്‍ പ്രേമന്‍ കൊലക്കേസിലെ ഒന്നാം പ്രതി കൂടി ആണ്” ഇ കമന്റിന് ടൊവിനോ നല്‍കിയ മറുപടി അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. “അതുകൊണ്ട് ? ഒരു രാഷ്ട്രീയ കൊലപാതകവും ഒരു കാരണവശാലും ന്യായീകരിക്കപ്പെട്ടുകൂടാ. പ്രേമന്‍ എന്ന വ്യക്തിയുടെ കൊലപാതകം ഉള്‍പ്പെടെ”

ഇന്നലെയാണ് കാക്കയങ്ങാട് സ്വദേശിയായ ഐ.ടി.ഐ വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ നാലുപേരും. പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), സലിം (26), അളകാപുരം സ്വദേശി അമീര്‍ (25), പാലയോട് സ്വദേശി ഹാഷിം (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പേരാവൂര്‍ പൊലീസിനു കൈമാറി. രാഷ്ടീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ശിവ വിക്രം പറഞ്ഞു

Latest Stories

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍

ടി20 ലോകകപ്പ് 2024: കരുതിയിരുന്നോ പ്രമുഖരെ, കിരീടം നിലനിർത്താൻ ഇംഗ്ലണ്ട് ഇറങ്ങുന്നത് തകർപ്പൻ ടീമുമായി; മടങ്ങിവരവ് ആഘോഷിക്കാൻ പുലിക്കുട്ടി

ലാലേട്ടനോട് രണ്ട് കഥകൾ പറഞ്ഞു, രണ്ടും വർക്കായില്ല, മൂന്നാമത് പറഞ്ഞ കഥയുടെ ചർച്ച നടക്കുകയാണ്: ഡിജോ ജോസ് ആന്റണി

കീര്‍ത്തിയുടെ കൈയ്യിലുള്ളത് സ്‌ക്രീന്‍ പൊട്ടിയ മൊബൈലോ? ഡാന്‍സ് ക്ലബ്ബിലെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു!