ഈ സിനിമ തീരുമ്പോഴേക്കും നിങ്ങള്‍ എന്നെ വെറുക്കുകയും സ്‌നേഹിക്കുകയും ചെയ്യുമെന്ന് ബേസില്‍ പറഞ്ഞിരുന്നു, എന്നാല്‍ സംഭവിച്ചത്..: ടൊവിനോ

ഡിസംബര്‍ 24ന് റിലീസ് ചെയ്യുന്ന ‘മിന്നല്‍ മുരളി’ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തു വിട്ട് നെറ്റ്ഫ്‌ളിക്‌സ്. സിനിമയിലെ ചില ഭാഗങ്ങളും സംവിധായകന്‍ ബേസില്‍ ജോസഫും നായകന്‍ ടൊവിനോ തോമസും പങ്കുവയ്ക്കുന്ന അനുഭവങ്ങളുമാണ് വീഡിയോയില്‍. ബേസില്‍ തന്റടുത്ത് ആദ്യം കഥ പറയുന്ന സമയത്ത് ഒരു കോമിക് ബുക്ക് കഥാപാത്രമായിട്ടാണ് തോന്നിയതെന്ന് ടൊവിനോ പറയുന്നു.

തിരക്കഥ പൂര്‍ത്തിയായപ്പോഴേക്കും അത് വലിയൊരു സിനിമയായി. ഒരു ഒറിജിനല്‍ സൂപ്പര്‍ഹീറോ സ്‌ക്രിപ്റ്റ് മലയാളത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും എന്നതായിരുന്നു ചിന്ത. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും മിന്നല്‍ മുരളി. ബേസില്‍ തന്നോട് പറഞ്ഞത് തനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.

ഈ സിനിമ തീരുമ്പോഴേക്കും നിങ്ങള്‍ തന്നെ ഒരേ സമയം വെറുക്കുകയും സ്‌നേഹിക്കുകയും ചെയ്യുമെന്ന്. സിനിമ എങ്ങനെയായോ അതിനായുള്ള സ്‌നേഹം, ജോലി ഭാരം ഓര്‍ത്തുള്ള വെറുപ്പും എന്ന് ടൊവിനോ പറഞ്ഞു. ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ ആ ജോണറിന്റെതായി പ്രശ്‌നങ്ങള്‍ ഉണ്ട്. മലയാളത്തില്‍ അത് ചെയ്യുന്നതിനും പ്രശ്‌നങ്ങളുണ്ടെന്നും ബേസില്‍ പറയുന്നു.

പക്ഷേ നമുക്ക് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നുന്ന സിനിമ ചെയ്യുന്നതിലാണ് എക്‌സൈറ്റ്‌മെന്റ് ഉള്ളത്. അപ്പോഴേ വെല്ലുവിളികളൊക്കെ കൗതുകകരമായി വരൂ. മിന്നല്‍ മുരളിയിലെ മിക്കവാറും എല്ലാ സീനിലും ഒരു സൂപ്പര്‍ഹീറോ എലമെന്റ് ഉണ്ട്. കുറച്ചുകൂടി പ്രാഥമികമായ മനുഷ്യ വികാരങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമയാണ്. സൂപ്പര്‍ ഹീറോയിസം അതില്‍ വരുന്ന ഒരു എക്‌സ് ഫാക്റ്റര്‍ മാത്രമാണെന്നും ബേസില്‍ വ്യക്തമാക്കി.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്