ഇത് ശ്രീനിവാസനെ അപമാനിക്കുന്നതിന് തുല്യം, അ്ങ്ങനെ ചെയ്യരുത്; അപേക്ഷയുമായി തമ്പി ആന്റണി

നടന്‍ ശ്രീനിവാസന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി. ശ്രീനിവാസന്‍ രോഗാവസ്ഥയില്‍ നിന്ന് പരിപൂര്‍ണമായി സുഖം പ്രാപിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഫോട്ടോയെടുത്തു ഇങ്ങനെ പ്രദര്‍ശിപ്പിക്കതുതെന്ന് അദ്ദേഹം പറയുന്നു.

സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കില്‍ പോലും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്ല്യമാണ് എന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തമ്പി ആന്റണി വ്യക്തമാക്കി.’ഇപ്പോള്‍ പ്രശസ്ത നടന്‍ ശ്രീനിവാസന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട് ആഘോഷിക്കുന്നവര്‍ ആരാണെങ്കിലും ആര്‍ക്കു വേണ്ടിയാണന്ന് മനസിലാകുന്നില്ല. സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കില്‍ പോലും അത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്ല്യമായേ എനിക്ക് കാണാന്‍ സാധിക്കുകയുള്ളു.’

‘രോഗാവസ്ഥയില്‍ നിന്ന് പരിപൂര്‍ണമായി സുഖം പ്രാപിക്കുന്നതിനു മുമ്പുള്ള ഈ അവസ്ഥയില്‍, സിനിമാക്കാരുള്‍പ്പെടെ ആരും അദ്ദേഹത്തിന്റെ കൂടെനിന്ന് ഫോട്ടോയെടുത്ത് പ്രദര്‍ശിപ്പിക്കരുതേ എന്നൊരപേക്ഷയുണ്ട്. ഇതൊക്കെ കണ്ടിട്ടും ആരും പ്രതികരിക്കുന്നില്ല എന്നതാണ് അത്ഭുതകരമാണ്,’ തമ്പി ആന്റണി കുറിച്ചു.

നടന്‍ ശ്രീനിവാസന്റെ അസുഖങ്ങളും പിന്നീട് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും താരം ഏറെക്കാലമായി വിട്ടു നില്‍ക്കുകയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി