ലാലേട്ടന്‍ വരുന്ന ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ.. എല്ലാവരെയും മനസിലാക്കാന്‍ സാധിച്ചു: തെസ്‌നി ഖാന്‍ പറയുന്നു

തനിക്ക് എല്ലാവരെയും മനസിലാക്കാന്‍ സാധിച്ചത് ബിഗ് ബോസിലൂടെയാണെന്ന് നടി തെസ്‌നി ഖാന്‍. ബിഗ് ബോസ് സീസണ്‍ 2-വില്‍ ആണ് തെസ്‌നി മത്സരാര്‍ത്ഥിയായി എത്തിയത്. താന്‍ അവിടെ നിന്നും ഇറങ്ങിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങിയത്. പുറത്തായപ്പോള്‍ കുറച്ചു കൂടി നില്‍ക്കേണ്ടിയിരുന്നു എന്ന് തോന്നി എന്നാണ് തെസ്‌നി പറയുന്നത്.

ബിഗ് ബോസിലേക്ക് പോവുമ്പോള്‍ ടെന്‍ഷന്‍ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ പോവാം എന്ന് തീരുമാനിച്ചു. അങ്ങനെ ഒരു അവസരം വന്നാല്‍ ആരായാലും പോവണം. ഒരുപാട് കാര്യങ്ങള്‍ പഠിക്കാം. പല പല സ്വഭാവങ്ങളുള്ളവരുടെ ഇടയിലാണ് നമ്മള്‍. ഫോണില്ല, ടിവിയില്ല, പത്രമില്ല, സമയം അറിയില്ല.

തുച്ഛമായ ഭക്ഷണം മാത്രം. ലാലേട്ടന്‍ വരുന്ന ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ നമ്മള്‍ അഡ്ജസ്റ്റ് ചെയ്യണം. വെള്ളിയാഴ്ച ദിവസം ചിലപ്പോള്‍ ഒരു മുട്ട മാത്രമേ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാവൂ. പുറത്തായപ്പോള്‍ കുറച്ച് നാള്‍ കൂടി നില്‍ക്കേണ്ടിയിരുന്നു എന്ന് തോന്നി. ഒരു പോരായ്മ തനിക്ക് തോന്നി.

ബിഗ് ബോസില്‍ സാധാരണ പല കാറ്റഗറിയില്‍ നിന്നുള്ളവരാണ് വേണ്ടത്. തങ്ങളൊരു കോമഡി ഷോയ്ക്കുള്ള പോലെ കുറേ പേര്‍ ഉണ്ടായിരുന്നു. പാഷാണം ഷാജി, ആര്യ, വീണ അങ്ങനെ. എല്ലാവരും നല്ല പരിചയക്കാര്‍ ആയിപ്പോയി. അങ്ങനെ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. പക്ഷെ എല്ലാവരെയും മനസിലാക്കാന്‍ പറ്റി.

താന്‍ അവിടെ പ്രശ്‌നങ്ങളിലേക്ക് പോയില്ല. താനിറങ്ങിയ ശേഷമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത് എന്നാണ് തെസ്‌നി ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിഗ് ബോസ് സീസണ്‍ 2 നിര്‍ത്തിവച്ചിരുന്നു. അതിനാല്‍ വിജയിയെ പ്രഖ്യാപിച്ചിട്ടില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി