എന്തിനാ എല്ലാവരും ഇങ്ങനെ കളിയാക്കുന്നത്, രേണു ആര്‍ക്കും ശല്യം ചെയ്യുന്നില്ലല്ലോ..; വ്‌ളോഗര്‍മാര്‍ക്കെതിരെ തെസ്‌നി ഖാന്‍

രേണു സുധിക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി തെസ്‌നി ഖാന്‍. രേണുവിനെ പരിഹസിച്ചു കൊണ്ട് വീഡിയോ പകര്‍ത്തിയ യൂട്യൂബ് വ്‌ളോഗറെ വിമര്‍ശിച്ചു കൊണ്ടാണ് തെസ്‌നിയുടെ വാക്കുകള്‍. രേണുവിനെ പരിഹസിച്ച് കൊണ്ടുള്ള ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോയിലാണ് തെസ്‌നി ഖാന്‍ കമന്റ് ചെയ്തത്.

”മഞ്ജു വാര്യരെ പോലെയുണ്ട് കാണാന്‍ എന്നു പറഞ്ഞപ്പോഴുള്ള രേണു സുധിയുടെ മറുപടി കേട്ടോ?” എന്ന ക്യാപ്ഷനോടെ എത്തിയ വീഡിയോയാണ് തെസ്‌നി വിമര്‍ശിച്ചത്. ”ഞാന്‍ ഒരുപാട് നാളായി രേണു സുധിയുടെ വീഡിയോ കാണുന്നു. അവര്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്. കാണുന്നവര്‍ മാത്രം കാണുക, അല്ലാത്തവര്‍ അത് മാറ്റുക.”

”ഇപ്പോള്‍ എനിക്ക് പാവം തോന്നുന്നു, ആര്‍ക്കും അവര്‍ ശല്യം ആകുന്നില്ലല്ലോ. കാണാത്തവര്‍ കാണണ്ട. ഒരു മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമില്ലാത്ത കാര്യമാണ്, അത് ഓര്‍ക്കുക” എന്നാണ് തെസ്‌നിയുടെ കമന്റ്. അതേസമയം, മഞ്ജു വാര്യരെ പോലെയുണ്ട് എന്ന് പറയുന്ന വീഡിയോയില്‍ രേണു സുധി പ്രതികരിക്കുന്നുമുണ്ട്.

”അയ്യോ അങ്ങനെ ഒന്നും പറയല്ലേ, ഞാന്‍ എവിടെ കിടക്കുന്നു. മഞ്ജു ചേച്ചിയൊക്കെ വലിയ വലിയ ആര്‍ട്ടിസ്റ്റാണ്. എനിക്കു വലിയ ഇഷ്ടമാണ് മഞ്ജു ചേച്ചിയെ” എന്നാണ് വീഡിയോയില്‍ രേണു പറയുന്നത്. തെസ്‌നി ഖാന്‍ മാത്രമല്ല, നിരവധി കമന്റുകളാണ് വ്‌ളോഗ്‌റെ വിമര്‍ശിച്ചു കൊണ്ട് യൂട്യൂബ് വീഡിയോക്ക് താഴെ എത്തുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ