അപ്പോള്‍ അയാള്‍ അരയിലിരുന്ന കത്തി എടുത്ത് എന്താടാ നിനക്ക് എന്നോട് ബാറ്റ് കളിച്ചാല്‍ എന്ന് ചോദിച്ചു; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ വേറിട്ട വേഷത്തിലെത്തുന്ന ചിത്രം ന്നാ താന്‍ കേസ് കൊട് ഓഗസ്റ്റ് 11ന് തീയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടയില്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

‘ കണ്ണൂര്‍ക്ക് പോകാന്‍ ഒരു ദിവസം ട്രെയിന്‍ കാത്ത് നിക്കുവായിരുന്നു, ട്രയിന്‍ വരാന്‍ വൈകിയപ്പോള്‍ ഞാന്‍ ഒരിടത്തേക്ക് മാറി നിന്നു, അപ്പോള്‍ ഒരാള്‍ മദ്യപിച്ച് കേറി വന്നു എന്റെ തോളില്‍ കിടന്ന ബാഡ്മിന്റണ്‍ ബാറ്റ് കണ്ട്, നമുക്ക് ബാറ്റ് കളിക്കാം എന്ന് പറഞ്ഞു.

ഞാന്‍ പറഞ്ഞു ഇപ്പൊ ലൈറ്റില്ലല്ലോ നാളെ കളിക്കാമെന്ന്, അപ്പോള്‍ അയാള്‍ അരയിലിരുന്ന കത്തി എടുത്ത് എന്താടാ നിനക്ക് എന്നോട് ബാറ്റ് കളിച്ചാല്‍ എന്ന് ചോദിച്ചു, ഞാന്‍ ഒന്ന് ആലോചിച്ച ശേഷം വേഗം അവിടെ നിന്ന് മാറി പൊലീസില്‍ പറഞ്ഞു,’ കുഞ്ചാക്കോ പറയുന്നു.

ഇതെല്ലാം കഴിഞ്ഞ് പൊലീസിലുള്ള ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരം അയാള്‍ക്കെതിരെ കേസ് കൊടുത്തുവെന്നും കുഞ്ചാക്കോ കൂട്ടിച്ചേര്‍ക്കുന്നു.

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ‘സൂപ്പര്‍ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേര്‍ണി ഫെയിം). ചിത്രസംയോജനം: മനോജ് കണ്ണോത്ത്. സംഗീതം: ഡോണ്‍ വിന്‍സെന്റ്, വരികള്‍: വൈശാഖ് സുഗുണന്‍, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്സിംഗ്: വിപിന്‍ നായര്‍, സ്റ്റില്‍സ്: ഷാലു പേയാട്, ആര്‍ട്ട്: ജോതിഷ് ശങ്കര്‍, കോസ്റ്റിയൂം: മെല്‍വി, മേയ്ക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജംഷീര്‍ പുറക്കാട്ടിരി, കാസ്റ്റിംഗ് ഡയറക്ടര്‍: രാജേഷ് മാധവന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി തമ്പി, പരസ്യകല: ഓള്‍ഡ് മങ്ക്സ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

Latest Stories

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്