'തലമുടി കൊഴിഞ്ഞു, പലതും നഷ്ടമായി'; അപൂർവ രോഗം വെളിപ്പെടുത്തി നടി ഷോൺ റോമി

‘കമ്മട്ടിപ്പാടം’ എന്ന സിനിമയിലെ നായികയാണ് ഷോണ്‍ റോമി. മലയാളികൾക്ക് ഷോൺ റോമി സുപരിചിതയാകുന്നതും ഈ സിനിമയിലൂടെയാണ്. ഇപ്പോഴിതാ തന്റെ അപൂർവ രോഗം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും മോഡലുമായ ഷോൺ റോമി. ഇൻസ്റ്റഗ്രാമിലൂടെയാണ് കഴിഞ്ഞ വര്‍ഷം താന്‍ നേരിട്ട പ്രതിസന്ധികള്‍ താരം തുറന്നു പറഞ്ഞത്.

ചര്‍മ്മത്തെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ അവസ്ഥ തനിക്ക് ഒരുപാട് പ്രതിസന്ധികൾ ഉണ്ടാക്കിയെന്നാണ് പുതുതായി പങ്കിട്ട ഇന്‍സ്റ്റപോസ്റ്റില്‍ ഷോണ്‍ റോമി പറയുന്നത്. ഭ്രാന്താമായിരുന്നു 2024 വർഷമെന്ന് പറഞ്ഞാണ് താരം തുടങ്ങുന്നത്. എന്‍റെ ഓട്ടോ ഇമ്മ്യൂൺ അവസ്ഥ എല്ലാ പിടിയും വിട്ടു. ചിലത് കൈവിടേണ്ടിവന്നു, ചിലത് ദൈവത്തില്‍ ഏല്‍പ്പിക്കേണ്ടിവന്നു. ഞാൻ എന്‍റെ ബെസ്റ്റിയെ ബന്ധപ്പെട്ടു, അവളെ സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ചതാണെന്ന് കരുതുന്നു. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നുവെന്നും താരം പറയുന്നു.

ഇത് ഒരു ഘട്ടം മാത്രമാണെന്ന് അവൾ പറഞ്ഞു.ഒരു മാസത്തിനുള്ളിൽ നിന്‍റെ മുടിയെല്ലാം തിരികെ വരും എന്ന് അവള്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചു. ആദ്യ രണ്ടാഴ്ച കൂടുമ്പോഴും ആഗസ്ത് മുതൽ ഇപ്പോൾ വരെ എല്ലാ മാസവും സ്റ്റിറോയിഡ് കുത്തിവയ്പ്പുകൾ എടുക്കുന്നു. വര്‍ക്ക് ഔട്ട് ചെയ്യാൻ എനിക്ക് ഭയമായിരുന്നു, കാരണം ചെയ്താൽ എനിക്ക് ഉടൻ തന്നെ ആർത്തവം ആരംഭിക്കും. എനിക്ക് ശരിക്കും ജീവിതത്തിന്‍റെ വേഗത കുറയ്ക്കേണ്ടി വന്നു. ഗോവയിലേക്ക് മാറിയത് ഏറെ സഹായിച്ചു. 2024 കഠിനവും എന്നാല്‍ ശക്തിയും പരിവർത്തനവും നല്‍കി. അറിയാതെയും നിയന്ത്രണത്തിലാകാതെയും സുഖമായിരിക്കാൻ ഞാൻ പഠിച്ചുവെന്നും വീഡിയോക്കൊപ്പം ഷോണ്‍ റോമികുറിച്ചു.

View this post on Instagram

A post shared by Shaun Romy (@shaunromy)

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി