ഏഴ് വർഷമായി അയാളുടെ പീഡനം സഹിച്ചാണ് ആ പെൺകുട്ടി അവിടെ കഴിഞ്ഞത്, ഇന്നും അതോർക്കുമ്പോൾ എനിക്ക് സങ്കടം വരും; ലക്ഷ്മി രാമകൃഷ്ണൻ

നിർമ്മാതാവ്, സംവിധായിക, അഭിനയത്രി തുടങ്ങി എല്ലാ മേഖലയിലും തന്റെതായ കഴിവ് തെളിയിച്ച വ്യക്തിയാണ് ലക്ഷ്മി രാമകൃഷ്ണൻ. നിരവധി റിയാലിറ്റി ഷോയിലൂടെ ആളുകളുടെ ജീവിത കഥ കേൾക്കുന്ന ലക്ഷ്മി തന്നെ ഏറ്റവും കൂടുൽ വേദനിപ്പിച്ച ഒരു സംഭവത്തെ കുറിച്ച് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. ബി​ഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അവർ സംസാരിച്ചത്.

യാഥാർത്ഥ്യം ഫിക്ഷനെക്കാൾ വലുതാണെന്ന് പറഞ്ഞാണ് അവർ പറഞ്ഞത്. ഒരിക്കൽ 21 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി തന്നെ കാണാൻ വന്നു. കാണുമ്പോൾ തന്നെ ഹോർമോണൽ പ്രശ്നമുള്ള ആളായി തനിക്ക തോന്നി. പിന്നീട് അവരോട് സംസാരിച്ചതിന് ശേഷമാണ് താൻ കാര്യങ്ങളെ കുറിച്ച് അറിഞ്ഞത്.

അവിവാഹിതയായ ആ പെൺ കുട്ടിക്ക് ഏഴ് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. 13 വയസ്സുള്ളപ്പോൾ അമ്മയുടെ കാമുകൻ റെപ്പ് ചെയ്തതാണ്. പിന്നീട് പ്രശ്നമായപ്പോൽ അമ്മയേയും മകളേയും അയാൾ ഏറ്റ് എടുത്തു.

പിന്നീട് ഏഴ് വർഷമായി അയാളുടെ പീഡനം സഹിച്ചാണ് ആ പെൺകുട്ടി അവിടെ കഴിഞ്ഞത്. അയാളെ വിളിച്ച് താൻ സംസാരിച്ചപ്പോൾ അന്ന് കേസ് ആയിരുന്നെങ്കിൽ താൻ മൂന്ന് മാസം കൊണ്ട് രക്ഷപെട്ടേനെ ഇന്ന് ഇപ്പോൾ ഏഴ് വർഷമായി അവരെ നോക്കുന്നത് താനാണെന്നാണ് അയാൾ മറുപടി നൽകിയത്.

അവർക്ക് വേണ്ട ഹെൽപ്പുകൾ എല്ലാം നമ്മൾ ചെയ്തിരുന്നെങ്കിലും ഈ ചെറുപ്രായത്തിൽ അവർ അനുഭവിക്കേണ്ടി വന്ന ദുരന്തം തന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമിപ്പിക്കുന്ന ഒന്നായിരുന്നെന്നും അവർ പറഞ്ഞു

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്