സിനിമ എന്റെ എല്ലാമെടുത്തു; പൂര്‍ണ്ണനഗ്‌നനായ പോസ്റ്റര്‍ പങ്കുവെച്ച് വിജയ് ദേവരക്കൊണ്ട

പുരി ജഗന്നാഥ് വിജയ് ദേവരക്കൊണ്ടയെ നായകനാക്കി ഒരുക്കുന്ന സിനിമ ലിഗെറിന്റെ പുത്തന്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ കീഴടക്കി മുന്നേറുകയാണ്. വിജയ് ദേവരക്കൊണ്ട് പൂര്‍ണ്ണ നഗ്‌നനായി നില്‍ക്കുന്ന ചിത്രത്തോടെയുള്ള പോസ്റ്ററാണ് വൈറലാകുന്നത്.

കൈയ്യില്‍ പിടിച്ചിരിക്കുന്ന റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെ കൊണ്ട് നഗ്‌നത മറച്ചാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുന്‍പ് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിജയ് ദേവരക്കൊണ്ട ബോക്‌സറുടെ ലുക്കിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

പോസ്റ്റര്‍ പങ്കിട്ടു കൊണ്ട് വിജയ് ദേവരക്കൊണ്ട കുറിച്ച വാക്കുകളും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഈ സിനിമ എന്റെ എല്ലാം എടുത്തു, ഒരു പ്രകടനമെന്ന നിലയില്‍, മാനസികമായും ശാരീരികമായും എന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമാണ് ഇതെന്നും വിജയ് ദേവരക്കൊണ്ട കുറിച്ചു.

ഞാനെല്ലാം നിങ്ങള്‍ക്ക് വിട്ടുതരികയാണെന്നും ലിഗര്‍ ഉടന്‍ എത്തുമെന്നും വിജയ് ദേവരക്കൊണ്ട കുറിച്ചിരിക്കുന്നു. ഒരു മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അഭ്യാസിയായാണ് വിജയ് ദേവരകൊണ്ട ചിത്രത്തിലെത്തുക. അനന്യ പാണ്ഡേയാണ് നായിക.

ബോക്‌സിംഗ് ചാമ്പ്യന്‍ മൈക്ക് ടൈസണ്‍ ആദ്യമായി ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്ന ചിത്രം കൂടിയാണ് ലിഗര്‍. തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഭാഗങ്ങളില്‍ ടൈസണ്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് വിവരം.

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍