തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

താരസംഘടനയായ അമ്മയുടെ മാനേജർ അതുല്യയുടെ ആരോപണങ്ങളെ പൂർണ്ണമായും തള്ളി ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. ആരോപണങ്ങൾ മുഴുവൻ കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിച്ചെന്നും കുക്കു പരമേശ്വരൻ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

തനിക്കെതിരെ പ്രചരിക്കുന്ന പരാതികളെല്ലാം അവാസ്തവമാണെന്നും എല്ലാം ഒരു തൊഴിൽ തർക്കത്തിൽ നിന്ന് തുടങ്ങിയതാണെന്നും കുക്കു പരമേശ്വരൻ പ്രതികരിച്ചു. പിന്നീട് അത് ചിലർ വഴി തിരിച്ചുവിടുകയായിരുന്നു. അതുല്യയുടെ ഇപ്പോഴത്തെ പരാതി പൂർണമായും കെട്ടിച്ചമച്ചതാണെന്നും കുക്കു പരമേശ്വരൻ പറഞ്ഞു.

എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷണത്തിൽ പൊതുസമൂഹത്തിന് ബോധ്യപ്പെടും. ആരോപണങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങളും മുതിർന്ന അംഗങ്ങളെ അപ്പപ്പോൾ അറിയിച്ചിട്ടുണ്ട്. എല്ലാ പരാതികൾക്കും പരിഹാരം ജനറൽബോഡിയിൽ ഉണ്ടാകുമെന്നും കുക്കു പരമേശ്വരൻ പ്രതികരിച്ചു.

അതുല്യയുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരൻ നിർബന്ധിച്ചെന്നായിരുന്നു പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അതുല്യ പരാതി നൽകിയിട്ടുണ്ട്.

Latest Stories

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

മാനസികാരോഗ്യ പ്രതിസന്ധി: ഓരോ 43 സെക്കന്റിലും ഒരു ആത്മഹത്യ, ലോകം നിശ്ശബ്ദമായി തകർന്നുകൊണ്ടിരിക്കുന്നു

വന്യജീവി ആക്രമണം തടയാൻ ഒറ്റമൂലിയില്ല; പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടേയുള്ളൂ, വിഷയം അഡ്രസ്സ് ചെയ്യാനുള്ള സമയം നൽകണം: മന്ത്രി ഷിബു ബേബി ജോൺ

എസ്ഐ റാങ്ക് പട്ടിക: കാലാവധി തീരുന്നതിന് മുൻപ് 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; കോഴിക്കോടും മലപ്പുറത്തും കാസർകോ‍ഡും എൻഐഎ പരിശോധന

'സത്യത്തിന്റെയും നുണയുടെയും മിശ്രിതം', സമാധാന കരാറിൽ ഹോർമുസും ആണവായുധവും ഉണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങൾ നിഷേധിച്ച് ഇറാൻ

പെരിയ ഇരട്ടക്കൊലക്കേസ്: കൂട്ടപരോള്‍ വിവാദമായതിന് പിന്നാലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു