അന്ന് ആദ്യമായാണ് ഞാൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്, കത്തി വരെ കെെയിൽ എടുത്തതാണ്: ഭാവന

മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമാണ് ഭാവന. മലയാളത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത നടി വീണ്ടും തിരിച്ച് വരവിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതിനെ കുറിച്ചും പിന്നീട് അതിൽ നിന്ന് പിന്മാറിയതിനെ കുറിച്ചും ത ഭാവന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിലാണ് ഇക്കാര്യത്തെ കുറിച്ച് അവർ സംസാരിച്ചത്. അത് ഒരു രസകരമായ സംഭവമാണ് എന്ന് പറഞ്ഞാണ് ഭാവന തുടങ്ങിയത്.

കുറേക്കാലം മുന്നേ തനിക്കൊരു പ്രേമം ഉണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും അതിന് താൽപര്യമുണ്ടായില്ല. അന്ന് തനിക്ക് ഒരു 20, 21 വയസ് പ്രായമാണ് ഉണ്ടായിരുന്നത്. അയാളുമായുള്ള പ്രായ വ്യത്യാസം ഒക്കെ ആയിരുന്നു മാതാപിതാക്കളുടെ പ്രശ്‌നം. എങ്ങനെ അവരെ കൊണ്ട്  സമ്മതിപ്പിക്കും എന്നായിരുന്നു തന്റെ ചിന്ത.  അങ്ങനെയാണ് ആത്മഹത്യ ചെയ്ത് നോക്കിയാലോ എന്ന് ചിന്തിച്ചത്. സിനിമയിലൊക്കെ അങ്ങനെയായതുകൊണ്ട് അവർ സമ്മതിക്കുമെന്നാണ് താൻ വിചാരിച്ചതെന്നും  ഭാവന പറഞ്ഞു.

‘പക്ഷേ പിന്നീട് എങ്ങനെ മരിക്കും എന്നായിരുന്നു തൻ്റെ  ചിന്ത. മരിക്കാനുള്ള പേടി വന്നു. അപ്പോൾ പിന്നെ താൻ കരുതി കത്തി എടുത്ത് ഞരമ്പ് മുറിക്കാം. അതാണലോ കൂടുതൽ കാണുന്നത്. അതിന് വേണ്ടി താൻ അടുക്കളയിലേക്ക് പോയി. അപ്പോൾ അമ്മ അവിടെ കൂർക്ക നന്നാക്കി കൊണ്ടിരിക്കുകയായിരുന്നു. തനിക്കാണേൽ കൂർക്ക മെഴുക്കുവരട്ടി ഭയങ്കര ഇഷ്ട്ടമാണ്. പൊതുവെ തൃശ്ശൂർക്കാർക്ക് ഇഷ്ടമാണ്.

കത്തി എടുക്കാൻ വന്ന ഞാൻ അമ്മയോട് എന്തിനാ കൂർക്ക ശരിയാക്കുന്നെ എന്ന് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു നാളെ ഉണ്ടാക്കാൻ ആണെന്ന്. അതോടെ തന്റെ മനസ് മാറി. എങ്കിൽ നാളെ അത് കഴിച്ചിട്ട് ആവാം ആത്മഹത്യ എന്ന് കരുതി. അങ്ങനെ കൂർക്ക തന്റെ ജീവൻ രക്ഷിച്ചുവെന്നും ഭാവന പറഞ്ഞു.

ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഭാവനയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നത്. ഓഫ് സ്‌ക്രീനിൽ പഴയ അതേ എനർജിയോടെ തിരിച്ചെത്തിയ ഭാവന ഓൺ സ്ക്രീനിലും അതേ എനർജി ആരാധകർക്ക് സമ്മാനിക്കുമെന്നാണ് വിശ്വാസം.

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ