അത് അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടു; പ്രചരിച്ച അശ്ലീലദൃശ്യങ്ങളെ കുറിച്ച് നടി സ്വാസ്തിക

സിനിമാ രംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് ബംഗാളി നടി സ്വാസ്തിക. തന്റെ പേരില്‍ വന്ന ഒരു ഫേക്ക് എംഎംഎസ് വിവാദത്തെക്കുറിച്ചാണ് സ്വാസ്തിക സംസാരിച്ചത്. ബന്ധുക്കളും നാട്ടുകാരും തനിക്കെതിരെ ഇതിന്റെ പേരില്‍ തനിക്കെതിരെ ആരോപണങ്ങളുമായി എത്തിയെന്നും അവര്‍ പറയുന്നു. സിനിമയിലെ ഒരു രംഗമാണ് നടിയുടെ പേരില്‍ പ്രചരിച്ചത്.

സ്വാസ്തികയുടെ വാക്കുകള്‍

ഒരു നടിയുടെ ജീവിത കഥ പറയുന്ന ടേക്ക് വണ്‍ എന്ന സിനിമ ഞാന്‍ ചെയ്തിരുന്നു. നായികയുടെ ഒരു ഇന്റിമേറ്റ് രംഗം ലീക്ക് ആവുകയും അശ്ലീല ദൃശ്യമായി പ്രചരിക്കുകയും ചെയ്യുന്നതായിരുന്നു ആ സിനിമയുടെ കഥ. ഈ സംഭവം അവളുടെ കരിയറിനെയും ജീവിതത്തെയും ബാധിക്കുന്നു.

അവള്‍ മദ്യത്തിനും മയക്കു മരുന്നിനും അടിമ ആവുന്നു. അവള്‍ ഒരു കുട്ടിയുടെ അമ്മയുമായിരുന്നു. എന്നാല്‍ ഈ കഥ എന്റെ ജീവിതമാണെന്ന തരത്തില്‍ വ്യഖ്യാനിക്കുകയായിരുന്നു. ഈ രംഗം എന്റെ പേരില്‍ പ്രചരിക്കുകയും ചെയ്തു. യഥാര്‍ത്ഥ ജീവിതത്തില്‍ സ്വാസ്തികയും സിംഗിള്‍ മദറാണ്.

ബന്ധുക്കളില്‍ പലരും എന്റെ മാതാപിതാക്കളെ വിളിച്ചു. നിങ്ങളുടെ മകള്‍ രാവിലെ മുതല്‍ മദ്യപാനമാണല്ലേ, നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലേ എന്നൊക്കെ ചോദിച്ചു. പത്ത് ദിവസത്തിനുള്ളില്‍ അമ്മയുടെ ക്ഷമ നശിച്ച് ദേഷ്യം വന്നു. യു സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമയില്‍ അഭിനയിച്ചാലെന്താണ് നിനക്ക്. കുട്ടികളുടെ സിനിമകളില്‍ അഭിനയിക്കൂ, എന്തിനാണ് മദ്യപാനികളുടെ വേഷം ചെയ്യുന്നതെന്ന് ചോദിച്ചു.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം