'ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ ഇതിനെ പോസിറ്റീവായി കാണു'

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാന്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ ആഹ്വാനം ചെയ്ത് നടി സ്വാസിക. ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ ഇതിനെ പോസിറ്റീവായി കാണൂവെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ സ്വാസിക പറഞ്ഞു.

“സര്‍ക്കാറും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടത് പോലെ തിരക്കുകള്‍ മാറ്റിവച്ച് എല്ലാവരും വീട്ടില്‍ ഇരിക്കുകയാണിപ്പോള്‍. വെറുതെ ഇരിക്കുന്ന ഈ സമയത്തെ ഫലവത്തായി എങ്ങനെ ഉപയോഗിക്കാം എന്നാണ് എല്ലാവരും ആലോചിക്കുന്നത്. മുടങ്ങി കിടന്നിരുന്ന യോഗയും നൃത്തവുമെല്ലാം പുനരാരംഭിച്ചാണ് ഞാന്‍ സമയം ചെലവഴിക്കുന്നത്. അത് പോലെ പാചക പരീക്ഷണങ്ങള്‍ നടത്തുന്നു, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നു, സിനിമകള്‍ കാണുന്നു.”

“വീട്ടില്‍ എല്ലാവരും ഒത്തൂകുടുന്ന സമയമാണിത്. ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണുക, എല്ലാവരുമായി സംസാരിക്കുക. ഈ മുന്‍കരുതലുകള്‍ നമുക്കും സമൂഹത്തിന് വേണ്ടിയാണെന്നും മനസ്സിലാക്കുക.” സ്വാസിക പറഞ്ഞു.

Latest Stories

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു