സ്റ്റാര്‍ കാസ്റ്റ് ഇല്ലെന്ന് പറഞ്ഞ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഒഴിവാക്കി; 'വാസന്തി' യൂട്യൂബില്‍ എത്തിയതിനെ കുറിച്ച് സ്വാസിക

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ‘വാസന്തി’ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തതിനെ കുറിച്ച് പറഞ്ഞ് നടി സ്വാസിക. 2019ലെ മികച്ച ചിത്രം, മികച്ച സ്വഭാവ നടി എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് വാസന്തി. സംസ്ഥാന അവര്‍ഡ് നേടി വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം കഴിഞ്ഞ ശനിയാഴ്ച മുതല്‍ യൂട്യൂബില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

സിനിമ ഒടുവില്‍ ആളുകളിലേക്ക് എത്തിയതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം വില്‍സന്‍ പിക്ച്ചേഴ്സിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തി. യൂട്യൂബായത് കൊണ്ട് എല്ലാവര്‍ക്കും പെട്ടെന്ന് കാണാനും കഴിയും.

സ്റ്റാര്‍ കാസ്റ്റില്ലെന്ന കാരണം കൊണ്ടാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ എത്താതിരുന്നത്. പുരസ്‌കാരങ്ങള്‍ ലഭിച്ചതിന് ശേഷം സിജു പല ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും സമീപിച്ചിട്ടുണ്ട്. പക്ഷെ അവര്‍ പറഞ്ഞ പ്രധാന കാരണം ഈ ചിത്രത്തിന് സാറ്റലൈറ്റ് വാല്യൂ ഉള്ളൊരു മുഖമില്ല എന്നതാണ്.

സിനിമ ഒരു ബിസിനസ് ആണല്ലോ, മോശം ചിത്രങ്ങള്‍ക്ക് വരെ സാറ്റ്ലൈറ്റ് വാല്യൂ ഉണ്ട്. ഇവിടുത്തെ രീതി അങ്ങനെയായി പോയി. സ്റ്റാര്‍ കാസ്റ്റ് എന്നത് ഇവിടെ വളരെ പ്രധാനമാണ്. പക്ഷെ തോറ്റ് കൊടുക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ചിത്രം എങ്ങനെയെങ്കിലും ആളുകളിലേക്ക് എത്തിക്കണമെന്നായിരുന്നു ആഗ്രഹം.

ഒടുവില്‍ അത് യൂട്യൂബിലൂടെയായി എന്നാണ് സ്വാസിക ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പ്രതികരിക്കുന്നത്. ഷിനോസ് റഹ്‌മാന്‍, സജാസ് റഹ്‌മാന്‍ എന്നിവരാണ് വാസന്തി സംവിധാനം ചെയ്തത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സിജു വില്‍സന്‍ തന്നെയാണ് വാസന്തിയുടെ നിര്‍മ്മാതാവ്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി