സെക്സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മലയാളികള്‍ക്ക് ഡബിള്‍ സ്റ്റാന്റുണ്ട്: സ്വാസിക

സെക്‌സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മലയാളികള്‍ക്ക് ഡബിള്‍ സ്റ്റാന്‍ഡ് ഉണ്ടെന്ന് നടി സ്വാസിക. കാരണം അവര്‍ മനസില്‍ ചിന്തിക്കുന്നത് ഒന്നും പുറത്ത് പറയുമ്പോള്‍ വെള്ളപൂശുകയും ചെയ്യുന്നുണ്ട് എന്നാണ് സ്വാസിക പറയുന്നത്. ‘ചതുരം’ സിനിമയിലെ ഇറോട്ടിക് സീനുകളെ കുറിച്ച് പറഞ്ഞാണ് സ്വാസിക സംസാരിച്ചത്.

ഒരു സിനിമ വരുമ്പോള്‍ അതിന്റെ ഇറോട്ടിക്ക് എലമെന്റ് മാത്രം വച്ച് ആ സിനിമ കുറിച്ച് ആളുകള്‍ സംസാരിക്കുന്ന രീതി മാറണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. സിനിമയെ ആര്‍ട്ട് ആയി കണ്ട് ആളുകള്‍ സംസാരിക്കണം. സെക്സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മലയാളിക്ക് ഡബിള്‍ സ്റ്റാന്റുണ്ട്.

കാരണം അവര്‍ മനസില്‍ ചിന്തിക്കുന്നത് ഒന്നും പുറത്ത് പറയുമ്പോള്‍ വെള്ളപൂശുകയും ചെയ്യുന്നുണ്ട്. കഥയില്ലാതെ ഇറോട്ടിക്ക് രംഗങ്ങള്‍ മാത്രം വെച്ചിട്ടുള്ള ഒന്നല്ല ചതുരം സിനിമ. ഹോട്ട്, സെക്സി എന്ന് വിളിക്കുന്നത് നമ്മുടെ സൗന്ദര്യം അവര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.

മാത്രമല്ല അവര്‍ നമ്മളെ പ്രശംസിക്കുന്നതിന്റെ ഭാഗം കൂടിയാണ്. സെക്സിയെന്ന് പറയുന്നതിന് ആ ഒരു മാനം മാത്രമല്ല ഉള്ളത്. ഭയങ്കര ക്ലാസിയായി വേഷം ധരിച്ചാലും നൃത്തം ചെയ്താലും പാട്ട് പാടിയാലും ആ സ്ത്രീ സെക്സിയാണെന്ന് പറയാം. അല്ലാതെ മാനിപുലേറ്റ് ചെയ്യുമ്പോഴാണ് എല്ലാം മാറുന്നത്.

ഇന്റിമേറ്റ് സീനുകള്‍ സംവിധായകനും ഫോട്ടോഗ്രാഫറും ചേര്‍ന്നാണ് കൊറിയോഗ്രാഫ് ചെയ്യുന്നത്. സംവിധായകര്‍ വിചാരിച്ചാല്‍ മോശമായതെന്തും ഭംഗിയുള്ളതായി കാണിക്കാന്‍ സാധിക്കും. ഒരു പുതിയ സംവിധായകനാണ് ഈ കഥ പറഞ്ഞ് അഭിനയിക്കുമോയെന്ന് ചോദിച്ചതെങ്കില്‍ താന്‍ ചെയ്യില്ലായിരുന്നു.

സിദ്ധുവേട്ടനായകൊണ്ടും അദ്ദേഹം തന്റെ യുണീക്നസില്‍ നിന്ന് സിനിമകള്‍ ചെയ്ത് വിജയിപ്പിച്ചിട്ടുള്ളതു കൊണ്ടുമാണ് താന്‍ ചതുരം ചെയ്യാന്‍ തയ്യാറായത്. താന്‍ ഒരു കാര്യം പരിശ്രമിച്ച് ചെയ്തിട്ട് തോറ്റു പോകുന്നതില്‍ സങ്കടമില്ല. അതുകൊണ്ടാണ് ധൈര്യപൂര്‍വം ചതുരം ചെയ്തത് എന്നാണ് സ്വാസിക പറയുന്നത്.

Latest Stories

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു