വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി; രണ്ട് ലക്ഷം രൂപ മിമിക്രിക്കാരുടെ സംഘടനയ്ക്ക് നല്‍കി

തനിക്ക് പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ അതില്‍നിന്നു രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്കു നല്‍കുമെന്ന വാക്ക് വീണ്ടും പാലിച്ചിരിക്കുകയാണ് സുരേഷ്‌ഗോപി. മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനുമായി ചേര്‍ന്ന് ചെയ്യാന്‍ പോകുന്ന പുതിയ സിനിമയുടെ പ്രതിഫലത്തില്‍ നിന്നുള്ള തുകയാണ് താരം കൈമാറിയത്.

അരുണ്‍ വര്‍മയുടെ സംവിധാനത്തിലൊരുങ്ങി എസ്ജി 255 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയാണ് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് നാദിര്‍ഷയ്ക്ക് കൈമാറിയത്. ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്കു നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലും പിന്നീട് ഈ വര്‍ഷം ഏപ്രില്‍ മാസം ഒറ്റക്കൊമ്പന്‍ സിനിമയുടെ അഡ്വാന്‍സ് തുകയില്‍ നിന്നും അദ്ദേഹം സഹായം കൈമാറിയിരുന്നു. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്.

മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സംഘടനയുടെ ഉന്നമനത്തിനായി താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ സംഭവനയായി നല്‍കുമെന്നാണ് അന്ന് സുരേഷ് ഗോപി അറിയിച്ചത്.

Latest Stories

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ