എന്നെ വിമര്‍ശിക്കുന്നത് ചിലരുടെ താത്കാലിക സൗകര്യത്തിന് വേണ്ടി, എന്നാല്‍ ഒരിക്കല്‍ ഇവര്‍ തന്നെ എന്റെ പ്രവര്‍ത്തനത്തിന്റെ ചരിത്രം വിളമ്പും: സുരേഷ് ഗോപി

രാഷ്ട്രീയ ആശങ്ങളുടെ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുള്ള താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയ ആശയങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുകയാണോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു.

തന്നെ വിമര്‍ശിക്കുന്നവര്‍ അതില്‍ തന്നെ മുങ്ങി മരിക്കും എന്നാണ് സുരേഷ് ഗോപി പറയുന്നത്. എസ്‌ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന വിവാദത്തിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്. താനൊരു എംപിയാണ് ഒരു സല്യൂട്ടൊക്കെ ആവാം. ആകേണ്ടതാണ്.

എന്നാല്‍ അതൊന്നും വേണ്ട എന്ന് തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. വിമര്‍ശനങ്ങളെല്ലാം ചിലരുടെ താത്കാലിക സൗകര്യത്തിന് വേണ്ടിയാണ്. എന്നാല്‍ ഒരിക്കല്‍ ഇതെല്ലാം തിരിഞ്ഞു പറയും. ചികഞ്ഞെടുത്ത് എതന്റെ പ്രവര്‍ത്തനത്തിന്റെ ചരിത്രം വിളമ്പും. താന്‍ മരിച്ച് തന്റെ ശവം കൊണ്ടുവന്ന് പുതപ്പിച്ച് കിടത്തുമ്പോള്‍.

അന്ന് പറയും, താന്‍ മുകളിലിരുന്ന് കേട്ടോളാം എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്. സെപ്റ്റംബറില്‍ തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദമുണ്ടായത്.

തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്‌ഐയെ സുരേഷ് ഗോപി വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു. താന്‍ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു