വിനീത് കൈയടി വാങ്ങുന്നത് കണ്ടപ്പോള്‍ കുറച്ച് അസൂയയൊക്കെ തോന്നി; വേണ്ടെന്ന് വെച്ചതോര്‍ത്ത് ഇപ്പോഴും പശ്ചാത്താപമുണ്ട്: സണ്ണി വെയ്ന്‍

2019 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം  തണ്ണീര്‍മത്തന്‍ ദിനങ്ങളിൽ  വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച അധ്യാപകന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

എന്നാല്‍ ചിത്രത്തില്‍ വിനീത് അവതരിപ്പിച്ച് കൈയടി നേടിയ ഈ കഥാപാത്രം ആദ്യം തേടിയെത്തിയത് നടന്‍ സണ്ണി വെയ്‌നിനെയായിരുന്നു. എന്നാല്‍  സണ്ണി കഥാപാത്രത്തെ വേണ്ടെന്ന് വെച്ചു. പിന്നീടാണ് വിനീതിലേക്ക് ആ കഥാപാത്രം എത്തുന്നത്.

താന്‍ വിട്ട ആ കഥാപാത്രത്തെ വിനീത് ഗംഭീരമാക്കി കൈയടി നേടുന്നത് കണ്ടപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സണ്ണിയുടെ വാക്കുകൾ

‘ തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ വിനീത് ചെയ്ത കഥാപാത്രം ആദ്യം എന്റെയടുത്ത് വന്നിരുന്നു. അന്ന് ഞാനെന്തോ കാരണം കൊണ്ട് അത് ചെയ്തില്ല. തിയേറ്ററില്‍ വിനീത് അഭിനയിച്ച് തകര്‍ത്ത് കൈയടി വാങ്ങുന്നത് കണ്ടപ്പോള്‍ കുറച്ച് അസൂയയൊക്കെ തോന്നി. വിനീതിന്റെ അസാദ്ധ്യ അഭിനയം ആ സിനിമയുടെ മികവ് കൂട്ടി. നല്ല രസമുള്ള കഥാപാത്രമായിരുന്നല്ലോ അതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും പശ്ചാത്താപമുണ്ട്,’

Latest Stories

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി