പുലിമുരുകൻ്റെ ഷൂട്ടിനിടെ മോഹൻലാൽ പറ‍ഞ്ഞ ആ കാര്യം ഞാൻ ഒരിക്കലും മറക്കില്ല; സുധീർ കരമന

മോഹൻലാലിനെ നായകനാക്കി വെെശാഖ് ഒരുക്കിയ ചിത്രമായിരുന്നു പുലിമുരുകൻ. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സുധീർ കരമന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടനാണ് മോഹൻലാൽ. പുലിമുരുകനിൽ മോഹൻലാലിന് എതിരായി നിൽക്കുന്ന കഥാപാത്രമായുന്നു  തൻ്റേത്. അധികം സീനിലൊന്നും താൻ ഇല്ലെങ്കിലും ചിത്രത്തിലെ മോഹൻലാലിനൊപ്പമുള്ള ആ ഒരു അനുഭവം അഭിനേതാവ് എന്ന നിലയിൽ തനിക്ക് ഒരുപാട് സന്തോഷം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അദ്ദേഹത്തിന്റെ ഒരേ അഭിനയവും തന്നെ അത്ഭുതപെടുത്തിയിരുന്നു. ഒരു ഷോട്ടിൽ മോഹൻലാലിനെ തല കീഴാക്കി കെട്ടി തൂക്കിയിടുന്ന സീനുണ്ട്. അതെല്ലാം വളരെ മനോഹരമായാണ് ചെയ്യുന്നത്. ഒരു സിനിമയുടെ വിജയമെന്ന് പറയുന്നത് സംവിധായകനും നിർമ്മാതാവിനും ചിത്രത്തിലെ ഒരോ കഥാപാത്രത്തിനും ഒരുപോലെയാണ്.

പരാജയവും അങ്ങനെ തന്നെയാണ് അതുകൊണ്ട് നമ്മൾ ചെയ്യുന്ന കഥാപാത്രം മനോഹരമായി ചെയ്യുക. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം തന്നോട് പറഞ്ഞ് ആ കാര്യം താൻ ഒരിക്കലും മറക്കില്ലെന്നും സുധീർ കൂട്ടിച്ചേർത്തു

Latest Stories

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

'എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യം'; വിമർശിച്ച് വി ഡി സതീശൻ

ഗുരുവായൂരിൽ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്; ഒരു ഭക്തന്റെയും ദർശനം തടസ്സപ്പെടുത്തിയിട്ടില്ല; ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത്: വി ഡി സതീശൻ

'രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്? വിവാദത്തിന്റെ അടിസ്ഥാനമെന്താണ്?'; ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ലെന്ന് വി ഡി സതീശൻ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി, സത്യവാങ്മൂലം സമർപ്പിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു; ആചാരലംഘനം നടന്നതായിപരാതി

'കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കണം, സാങ്കേതികത പറയുകയല്ല വേണ്ടത്'; പാരിയത്ത് കാവ് ഒഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി

'സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല, അതിനുള്ള സൗകര്യങ്ങൾ ഒരുക്കും'; ആരോഗ്യമന്ത്രി കെ മുരളീധരൻ

കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന