അതായിരുന്നു അവരുടെ ഉപദേശം, പക്ഷേ എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല: സുദേവ് നായര്‍

2014 ല്‍ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെയാണ് നടന്‍ സുദേവ് നായര്‍ ചലച്ചിത്രരംഗത്ത് എത്തിയത്. ആദ്യസിനിമക്ക് തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച സുദേവ് പിന്നീട് മികച്ച വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ വില്ലനായി ഭീഷ്മ പര്‍വ്വത്തിലും എത്തിയിരിക്കുകയാണ് അദ്ദേഹം. . അമല്‍ നീരദിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് കുറെക്കാലമായി തന്റെ ആഗ്രഹമായിരുന്നുവെന്നും സിനിമയില്‍ നിന്ന് നല്ല അനുഭവങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംവിധായകന്‍ അമല്‍ നീരദാണ് ഭീഷ്മയിലേക്ക് ക്ഷണിച്ചത്. അദ്ദേഹം വിളിച്ചപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കണമെന്നത് കുറെക്കാലത്തെ ആഗ്രഹമാണ്. മമ്മൂക്ക, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്കൊപ്പം ഭീഷ്മയില്‍ ഒരുപാട് നല്ല അനുഭവങ്ങള്‍ ലഭിച്ചു,’ സുദേവ് പറഞ്ഞു.

‘എന്നെ കാണാന്‍ മലയാളിയെപ്പോലെ ഇല്ല എന്നായിരുന്നു ആദ്യം ആളുകള്‍ പറഞ്ഞത്. മീശയൊക്കെ വെച്ച് കുറച്ചുകൂടെ മലയാളി ആകണം എന്ന് ചിലര്‍ ഉപദേശിച്ചു. എന്നാല്‍, എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. എന്റെ പേഴ്‌സണാലിറ്റിക്ക് അനുസരിച്ചുള്ള കഥാപാത്രം വരുമെന്നായിരുന്നു ഉള്ളില്‍. ഇപ്പോള്‍ മലയാളി ടച്ചില്ലാത്തത് നെഗറ്റീവായിട്ടല്ല, മറിച്ച് പോസിറ്റീവായിട്ടാണ് കാണുന്നത്,’ സുദേവ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്