തമിഴ് സിനിമയെ നശിപ്പിക്കുന്നത് ഞാനടക്കം മൂന്ന് സംവിധായകര്‍, മറ്റ് ഭാഷാ സിനിമകള്‍ വിജയിച്ചാലും കുറ്റം ഞങ്ങള്‍ക്കാണ്: പാ രഞ്ജിത്ത്

തമിഴ് സിനിമ ഗതി പിടിക്കാത്തതിന് കാരണം താനടക്കം മൂന്ന് സംവിധായകരാണെന്ന് പറയുന്നതിനെതിരെ സംവിധായകന്‍ പാ രഞ്ജിത്ത്. താനും വെട്രിമാരനും മാരി സെല്‍വരാജും നിരന്തരം തമിഴ് സിനിമ പ്രേക്ഷകരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട് എന്നാണ് പാ രഞ്ജിത്ത് പറയുന്നത്. തമിഴ് സിനിമയെ നശിപ്പിക്കുന്നത് തങ്ങളാണെന്നും പലരും കുറ്റപ്പെടുത്താറുണ്ട് എന്നാണ് സംവിധായകന്‍ പറയുന്നത്.

ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ എന്നൊരു പ്രയോഗം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. മറ്റ് ഭാഷകളില്‍ ഏതെങ്കിലും സിനിമ ഹിറ്റായാല്‍ കുറ്റം ഞങ്ങള്‍ മൂന്ന് പേര്‍ക്കാണ്. എനിക്കത് മനസിലാകുന്നേയില്ല. തമിഴ് സിനിമയില്‍ ഒരു വര്‍ഷം 300 സിനിമ ഇറങ്ങുന്നുണ്ട്. ഞാന്‍ രണ്ട് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. മാരി ഇതുവരെ ചെയ്തത് അഞ്ച് സിനിമയാണ്.

വെട്രി സാര്‍ അതുപോലെ മൂന്ന് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. ഈ രണ്ട് വര്‍ഷത്തിനിടെ ഏതാണ്ട് അറുന്നൂറ് സിനിമ വന്നിട്ടുണ്ടാകും. പക്ഷെ തമിഴ് സിനിമയെ തകര്‍ക്കുന്നത് ഈ മൂന്ന് സംവിധായകരാണെന്നാണ് പറയുക. ഞാന്‍ ആകെ ചെയ്തത് ഏഴ് സിനിമയാണ്. ഈ ഏഴ് സിനിമകള്‍ കാരണം തമിഴ് സിനിമ തകര്‍ന്നുവെന്നാണോ?

മറ്റ് സംവിധായകര്‍ എന്താണ് ചെയ്യുന്നത് അപ്പോള്‍, നിങ്ങള്‍ പ്രേക്ഷര്‍ എന്താണ് ചെയ്യുന്നത്? മറ്റ് സിനിമകളേയും നിങ്ങള്‍ ഓടിച്ചില്ലല്ലോ. കബാലി സിനിമ ചിലര്‍ക്ക് ഇഷ്ടമായില്ല. രജനികാന്തിനെ വച്ച് എങ്ങനെ ജാതിയെ കുറിച്ച് സംസാരിച്ചുവെന്നാണ് ചോദിച്ചത്. എനിക്ക് അതെങ്ങനെ നേരിടണം എന്നറിയില്ല.

കബാലി വിജയിച്ചോ പരാജയപ്പെട്ടോ എന്നല്ല എന്റെ വിഷമം. ഇനി ഇതുപോലൊയുള്ള സിനിമകള്‍ ആരെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നാല്‍ ബുദ്ധിമുട്ടാകുമോ എന്നായിരുന്നു എന്നാണ് പാ രഞ്ജിത്ത് പറയുന്നത്. അതേസമയം, കബാലിയുടെ തിരക്കഥയില്‍ വന്ന പാളിച്ചകള്‍ താന്‍ അംഗീകരിക്കുന്നുവെന്ന് പാ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ