'ഹൃത്വിക് റോഷനെ അപമാനിച്ചതല്ല, എന്നാല്‍ അത് തെറ്റായിപ്പോയി'; 15 വര്‍ഷം മുമ്പുള്ള വിവാദ പ്രസ്താവനയില്‍ രാജമൗലി

പ്രഭാസിന്റെ മുന്നില്‍ ഹൃത്വിക് റോഷന്‍ ഒന്നുമല്ല എന്ന് പറഞ്ഞ സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ വാക്കുകള്‍ വിവാദമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു വീഡിയോയാണ് വീണ്ടും പ്രചരിച്ചത്. ആ പരാമര്‍ശത്തെ കുറിച്ച് വിശദീകരണം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

ഹൃത്വിക് റോഷനെ അപമാനിക്കുക എന്നത് ആയിരുന്നില്ല തന്റെ ഉദ്ദേശം എന്നാണ് രാജമൗലി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. താന്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റായിപ്പോയെന്നും രാജമൗലി വ്യക്തമാക്കി. എഎന്‍ഐ ആണ് രാജമൗലിയുടെ പ്രതികരണത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

”ഇത് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ്. ഒരു 15-16 വര്‍ഷമെങ്കിലും പഴക്കമുണ്ടാകും. പക്ഷേ, ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റായിപ്പോയി. അത് തുറന്നു സമ്മതിക്കുന്നു. ഹൃത്വിക് റോഷനെ അപമാനിക്കുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം. അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു” എന്നാണ് രാജമൗലി പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം വിജയത്തിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴും മുമ്പ് ചെയ്തത് ശരിയായില്ലെന്ന് തുറന്നു പറഞ്ഞ രാജമൗലിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. 2009ല്‍ എത്തിയ ‘ബില്ല’ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് രാജമൗലി സംസാരിച്ചത്.

”രണ്ട് വര്‍ഷം മുമ്പ് ധൂം 2 ഇറങ്ങിയപ്പോള്‍ എന്തുകൊണ്ടാണ് ബോളിവുഡില്‍ മാത്രം ഇത്രയും ഗംഭീരമായ സിനിമകള്‍ വരുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. ഹൃത്വിക് റോഷനെ പോലുള്ള നായകര്‍ തെലുങ്കില്‍ ഇല്ലേ? അപ്പോഴാണ് ബില്ലയിലെ പാട്ടുകളും പോസ്റ്ററുകളും കണ്ടത്.”

”പ്രഭാസിന് മുന്നില്‍ ഹൃത്വിക് റോഷന്‍ ഒന്നുമല്ല. ഹോളിവുഡ് ലെവലില്‍ തെലുങ്ക് സിനിമയെ എത്തിച്ചതിന് സംവിധായകന്‍ മെഹെര്‍ രമേശിനോട് നന്ദി പറയുകയാണ്” എന്നായിരുന്നു രാജമൗലി മുമ്പ് പറഞ്ഞത്. റെഡ്ഡിറ്റിലൂടെയാണ് ഈ വീഡിയോ വീണ്ടും പ്രചരിച്ചത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ