നീ ആ റോള്‍ ചെയ്ത് പണം വാങ്ങി പുട്ടടിക്കടാ എന്ന് പ്രമുഖ നടന്‍, വേണ്ട നിങ്ങള്‍ തന്നെ എടുത്തോളാന്‍ ഞാനും: ശ്രീനിവാസന്‍

കൈരളി ടിവിയുമായുള്ള അഭിമുഖത്തില്‍ നടന്‍ ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു പ്രമുഖ നടന്‍ കുറച്ച് പണമുണ്ടാക്കുന്നതിനായി മാത്രം ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ ചെയ്തതും അയാളുടെ ഒരു സിനിമയില്‍ തനിക്ക് അവസരം ലഭിച്ചത് നിഷേധിച്ചതിനെക്കുറിച്ചുമാണ് ശ്രീനിവാസന്‍ പങ്കുവെച്ചത്

നടന്റെ വാക്കുകള്‍ ഇങ്ങനെ.

‘ സിനിമകള്‍ സാമ്പത്തിക വിജയം നേടുമ്പോള്‍ ചില നിര്‍മ്മാതാക്കള്‍ ഈ നടന്റെ ചുറ്റുമിങ്ങനെ കറങ്ങാന്‍ തുടങ്ങും. അവര്‍ക്ക് വേണ്ടത് ഈ നടന്റെ ഡേറ്റാണ്. കാരണം സാമ്പത്തിക വിജയം നേടി കഴിയുമ്പോള്‍ സംവിധായകന് പ്രസക്തിയില്ലാതാവുകയും നടന്‍ താരമാവുകയും ചെയ്യും. അപ്പോള്‍ അതിനനുസരിച്ച് നടന്‍ തന്റെ പ്രതിഫല തുകയില്‍ മാറ്റം വരുത്തും. പിന്നീട് കൂടുതല്‍ കൂടുതല്‍ കിട്ടണം എന്ന് ആഗ്രഹിക്കും. സിനിമ ഓടുന്നതൊക്കെ നടന്റെ കഴിവ് കൊണ്ടാണെന്ന് അയാള്‍ക്ക് സ്വയം തോന്നും,’

‘അങ്ങനെ അയാള്‍ ഒരു പ്ലാന്‍ ഇട്ടിട്ട് അതിന് വേണ്ടി കുറെ പണം സംഘടിപ്പിക്കാനായി അതിന് വേണ്ടി മാത്രമായി ചില സിനിമകള്‍ ചെയ്‌തേക്കാം എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കുന്ന കാലമാണ്. ഒരു അഞ്ച് സിനിമയെങ്കിലും അയാള്‍ അങ്ങനെ പ്ലാന്‍ ചെയ്തിട്ടുണ്ട്.

‘അങ്ങനെ ഒരു സിനിമയുമായി ബന്ധപ്പെട്ട് അതിന്റെ നിര്‍മ്മാതാവ് അതിലൊരു വേഷം ചെയ്യണം എന്ന് പറഞ്ഞ് എന്നെ സമീപിച്ചു. നിര്‍മ്മാതാവും സംവിധായകനും കൂടി കലക്കന്‍ സിനിമയാകും എന്നെല്ലാം എന്നോട് പറഞ്ഞു. അങ്ങനെ ആ തിരക്കഥ എനിക്ക് തന്നു. ഞാന്‍ വായിച്ചു. വായിച്ചപ്പോള്‍ തന്നെ ഇതൊരു ചതി പ്രയോഗമാണെന്ന് എനിക്ക് തോന്നി. കാരണം ആ നടന് ഇത് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ശരിയായ നടപടിയല്ലെന്ന് എനിക്ക് തോന്നി. അയാള്‍്ക്ക് പണം ആവശ്യമായത് കൊണ്ടാകാം,’

ഞാന്‍ ഇത് അഭിനയിക്കുന്നോ ഇല്ലയോ എന്നത് പ്രശ്‌നമല്ല. നിങ്ങളിത് ചെയ്യണോ എന്ന് ആലോചിക്കൂ എന്ന് പറഞ്ഞു. അതിനു ശേഷം അദ്ദേഹം തിരക്കഥാകൃത്തുമായി എന്റടുക്കല്‍ വന്നു. അത് എത്രത്തോളം നല്ലതാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് ഈ റോള്‍ ചെയ്യാന്‍ ഒരു ന്യായം വേണം. പൈസക്ക് വേണ്ടി ചെയ്യില്ല എന്ന്. അങ്ങനെ അവര്‍ പോയി,’

അത് കഴിഞ്ഞപ്പോള്‍ തന്നെ ആ നടന്‍ എന്നെ വിളിച്ചു. ശ്രീനിയുടെ സിനിമയോടുള്ള സമീപനം കുറച്ച് ആദര്‍ശപരമാകുന്നുണ്ടോ എനിക്ക് സംശയമുണ്ട്. അത്രയൊന്നും വേണ്ട. ജീവിതത്തില്‍ പണമൊക്കെ ആവശ്യമാണ്. നീ ആ റോള്‍ ചെയ്ത് പണം വാങ്ങി പുട്ടടിക്കടായെന്ന് നടന്‍ എന്നോട് പറഞ്ഞു. ആ പുട്ട് നിങ്ങള്‍ അടിച്ചോളൂ, എനിക്ക് സൗകര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ആ സിനിമ ഇറങ്ങി പരാജയപ്പെട്ടു,’ ശ്രീനിവാസന്‍ പറഞ്ഞു.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ