'എനിക്ക് രാഷ്ട്രീയമുണ്ട്, പക്ഷേ അത് ഒരു കൊടിയ്ക്ക് മുമ്പില്‍ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല'; ശ്യാം പുഷ്‌കരന് ശ്രീനിവാസന്റെ മറുപടി

സന്ദേശം സിനിമയെ വിമര്‍ശിച്ച തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന് മറുപടിയുമായി നടന്‍ ശ്രീനിവാസന്‍. സിനിമ മുന്നോട്ട് വക്കുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് ഈ വിമര്‍ശനമെന്ന് ശ്രീനിവാസന്‍ പറയുന്നത്. സിനിമയില്‍ തിലകന്‍ പറയുന്ന ഒരു ഡയലോഗ് ചൂണ്ടിക്കാണിച്ചാണ് ശ്യാം പുഷ്‌കരന്റെ വിമര്‍ശനത്തെ ശ്രീനിവാസന്‍ നേരിട്ടത്. മനോരമയുമായുള്ള അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

“സന്ദേശം എന്ന സിനിമയില്‍ തിലകന്‍ ചേട്ടന്റെ ഡയലോഗുണ്ട്. “രാഷ്ട്രീയം നല്ലതാണ്, അത് നല്ലയാളുകള്‍ പറയുമ്പോള്‍.ആദ്യം സ്വയം നന്നാകണം, പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. പിന്നെങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുന്‍പില്‍ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല”. ശ്രീനിവാസന്‍ പറഞ്ഞു.ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ നല്ല സിനിമകള്‍ വളരെ കുറവാണെന്നും ചിലത് സഹിക്കാന്‍ പറ്റില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

സന്ദേശം സിനിമ ഒരു സന്ദേശവും നല്‍കുന്നില്ലെന്നും ചിത്രം മുന്നോട്ടുവെക്കുന്ന ആശയത്തില്‍ വിയോജിപ്പുണ്ടെന്നും ചിത്രം അരാഷ്ട്രീയ വാദമാണ് പറയുന്നതെന്നും റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്യാം പുഷ്‌കരന്‍ പറഞ്ഞിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് സന്ദേശം.

Latest Stories

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്