ഹീറോയിസം ഒരു മണ്ടത്തരം, സമയവും കാലവും മാറി, ഫഹദ് ആ മാറ്റം ഉള്‍ക്കൊണ്ടാണ് മത്സരിക്കുന്നത്; ശ്രീനാഥ് ഭാസി

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മനു സി നാരായണന്‍ സംവിധാനം ചെയ്ത “കുമ്പളങ്ങി നെറ്റ്‌സി”ലെ ശ്രീനാഥ് ഭാസിയുടെ ബോണി അതുവരെ താരം ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. നടന്‍ ഊമയായിട്ടെത്തിയപ്പോള്‍ ആ രൂപമാറ്റം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഇപ്പോഴിതാ മാറിയ സിനിമാക്കാലത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് താരം. ഹീറോയിസം എന്നത് മണ്ടത്തരമായ ഒരു സംഗതിയാണെന്ന് ശ്രീനാഥ് ഭാസി പറയുന്നു. സമയവും കാലവും മാറി കഴിഞ്ഞു. ചിത്രത്തില്‍ വില്ലനായെത്തിയ ഫഹദ് ആ മാറ്റം ഉള്‍ക്കൊണ്ടാണ് മത്സരിക്കുന്നതെന്നും “മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

“ഹീറോയിസം ഒക്കെ ഭയങ്കര മണ്ടത്തരമായ ഒരു സംഗതിയാണ്. സമയവും കാലവും മാറി കഴിഞ്ഞു. ആ മാറ്റം ഉള്‍ക്കൊണ്ടാണ് ഫഹദ് അഭിനയിക്കുന്നത്. അച്ഛന്‍ ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്, തൊണ്ടിമുതലു (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) പോലൊരു സിനിമയ്ക്ക് ഫഹദ് എങ്ങനെയാണ് ഓക്കെ പറഞ്ഞതെന്ന്, ആ ചിന്താഗതിയില്‍ നിന്ന് ഫഹദ് ഒരു പാട് മുന്നോട്ട് പോയി കഴിഞ്ഞു. അതറിയണമെങ്കില്‍ നമ്മള്‍ പുറത്ത് പോകണം.”

ചെയ്ത സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമെന്നൊന്നില്ലെന്നും ശ്രീനാഥ് ഭാസി പറയുന്നു. ” ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ അതിനോട് കൂടുതല്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ഇല്ലാതിരിക്കുകയാണ് നല്ലത്. ഭയങ്കരമായി ഇഷ്ടപ്പെട്ട് ഒരു കഥാപാത്രമൊക്കെ ചെയ്ത് ഒരാഴ്ച കൊണ്ട് അത് തിയ്യേറ്ററില്‍ നിന്ന് എടുത്തുമാറ്റിയാല്‍ സഹിക്കാന്‍ പറ്റുമോ ? അതുകൊണ്ട് കൂടുതല്‍ ഇമോഷന്‍ വേണ്ട. ഒരു സിനിമ ചെയ്യുമ്പോള്‍ അത് സന്തോഷത്തോടെ ചെയ്യുക. അതു കഴിഞ്ഞാല്‍ ആ കഥാപാത്രത്തെ താന്‍ ഉപേക്ഷിക്കും.” താരം കൂട്ടിച്ചേര്‍ത്തു.

Latest Stories

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍