നിര്‍മ്മാതാവിന്റെ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിമ്പു

തമിഴ് ചിത്രം അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ നിര്‍മ്മതാവ് മൈക്കിള്‍ രായപ്പന്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിമ്പു. ഒരു ചിത്രം പുറത്തിറങ്ങിയ ശേഷം ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും, എനിക്ക് അയാളോട് ഉത്തരം പറയേണ്ട കാര്യമില്ലെന്നും സിമ്പു പറഞ്ഞു. സിനിമയില്‍ അഭിനയിച്ചതിന് ബാക്കി കിട്ടാനുള്ള മൂന്നര കോടി രൂപ നിര്‍മ്മാതാവ് ഇതുവരെ തന്നിട്ടില്ലെന്നും സിമ്പു ആരോപിച്ചു.

തനിക്കെതിരെ തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ മൈക്കിള്‍ രായപ്പന്‍ പരാതി കൊടുത്ത കാര്യം അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ആരും ഇതുവരെ വിശദീകരണം ആരായുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും സിമ്പു പ്രസ്താവനയില്‍ അറിയിച്ചു.

Also Read: കുളിമുറിയില്‍ ഇരുന്നാണ് ഡബ്ബ് ചെയ്തത്; ചിമ്പു കാരണം ഞാനനുഭവിച്ച യാതനകള്‍ ഇനിയൊരു നിര്‍മാതാവിനും ഉണ്ടാവരുത് – നിര്‍മാതാവ് മൈക്കിള്‍ രായവന്‍

സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സിമ്പു യാതൊരു വിധത്തിലും സഹകരിച്ചില്ലെന്നും നായകന്റെ നിസ്സഹകരണം മൂലം കോടികളുടെ നഷ്ടമുണ്ടായതെന്നും സിനിമ പൊട്ടിയതെന്നുമായിരുന്നു നിര്‍മ്മാതാവിന്റെ ആരോപണം. നായികമാര്‍ സിമ്പുവിനൊപ്പം അഭിനയിക്കാന്‍ തയാറല്ലായിരുന്നുവെന്നും ഡബ്ബിംഗില്‍ ഉള്‍പ്പെടെ ക്വാളിറ്റി പുലര്‍ത്താന്‍ സിമ്പുവിന് ആയില്ലെന്നും നിര്‍മ്മാതാവ് ആരോപിച്ചിരുന്നു.

Also Read:-  ‘സിമ്പുവിനൊപ്പം അഭിനയിക്കാന്‍ നായികമാരൊന്നും തയാറായിരുന്നില്ല, തൃഷ അഡ്വാന്‍സ് മടക്കി നല്‍കി, ലക്ഷ്മി മേനോന്‍ വിസ്സമ്മതിച്ചു’- വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

കഴിഞ്ഞ ദിവസം എഎഎയുടെ നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനം തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതാദ്യമായല്ല സിമ്പുവിനെതിരെ സിനിമാ ലോകത്തുനിന്നും പരാതി ഉയരുന്നത്. സിമ്പു ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്നും ഉഴപ്പാണെന്നും പരാതികള്‍ മുന്‍പും ഉയര്‍ന്ന് കേട്ടിട്ടുണ്ട്.

Latest Stories

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..