ആ മേഖല ഇന്നും പ്രേക്ഷകന് അപരിചിതം; ആ മോഹന്‍ലാല്‍ സിനിമയുടെ പരാജയ കാരണം പങ്കുവെച്ച് സിദ്ദിഖ്

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുക്കെട്ടിലെത്തിയ ചിത്രമാണ് ലേഡിസ് ആന്റ് ജെന്റില്‍മാന്‍. സിനിമയില്‍ മദ്യപാനിയായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍, ഈ ചിത്രത്തിന് മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ, ചിത്രം പരാജയപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകന്‍.

‘ഐടിയാണ് സിനിമയുടെ കഥാപരിസരം. കഥാപാത്രങ്ങള്‍ ഐടി പ്രൊഫഷണലുകളാണ്. ഐടി മേഖല അന്നും ഇന്നും പ്രേക്ഷകന് അത്ര പരിചിതമല്ല. ഐടി കഥകള്‍ പറയുമ്പോള്‍ പ്രേക്ഷകന് മനസ്സിലാവുന്നുണ്ടോ എന്ന് സംശയമുണ്ട്. അതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞത്.

നടി ജയഭാരതിയുടെ മകന്‍ കൃഷ് സത്താര്‍ സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്’. ആ സിനിമയിലാണ് നടന്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ച് കൃഷ് തിരിച്ച് ലണ്ടനിലേക്ക് പോയി.

കൃഷിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഒരു ഫൈറ്റ് രംഗം എടുത്തു. ഫൈറ്റ് മാസ്റ്ററുടെ അസിസ്റ്റന്റ് ഞങ്ങളുടെ പ്ലാനിംഗില്‍ ഇല്ലാത്തൊരു രംഗം പ്രാക്ടീസ് ചെയ്യിപ്പിച്ചു’.

‘ബൈക്ക് സ്‌കിഡ് ചെയ്ത് നിര്‍ത്താനായിരുന്നു പറഞ്ഞത്. ഷൂട്ടിംഗ് ആകെ കുഴഞ്ഞു. കൃഷ് ഇല്ലാത്ത രംഗങ്ങള്‍ ഷൂട്ട് ചെയ്തു. എല്ലാം കുഴഞ്ഞ് മറിഞ്ഞു. അതെല്ലാം ഈ സിനിമയെ നല്ലവണ്ണം ബാധിച്ചു. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ