കാര്‍ സ്റ്റണ്ട് എന്ന് പറഞ്ഞപ്പോള്‍ ഏതോ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് ആണെന്ന് കരുതി.. മമ്മൂക്കയെ കണ്ട് വാ പൊളിച്ചു പോയി: ഷറഫുദ്ദീന്‍

‘റോഷാക്ക്’ ചിത്രത്തില്‍ ഡ്യൂപ്പ് ഇല്ലാതെ മമ്മൂട്ടി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ സീന്‍ എടുത്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടന്‍ ഷറഫുദ്ദീന്‍ ഇപ്പോള്‍. മമ്മൂട്ടി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്നത് കണ്ട് സംവിധായകന്‍ നിസാം ഉള്‍പ്പെടെ സെറ്റിലുണ്ടായിരുന്നവര്‍ അമ്പരന്ന് പോയി എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്.

കാര്‍ സ്റ്റണ്ട് എന്ന് പറഞ്ഞപ്പോള്‍ ഏതോ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് ആണെന്നാണ് വിചാരിച്ചത്. മമ്മൂക്ക കാറില്‍ ഇരിപ്പുണ്ട്. കാര്‍ റിഗ് ചെയ്തിട്ടുള്ള ഷോട്ട് എടുക്കുകയാണ്. ബാക്കില്‍ കരിങ്കല്‍ ക്വാറിയുടെ ചെറിയ കുഴിയുണ്ട്. ഇപ്പുറത്ത് റോഡുണ്ട്, പെട്ടെന്ന് ടയറൊന്ന് പോകും. കണ്‍ട്രോള്‍ കിട്ടാതെ വണ്ടി സ്‌കിഡ് ചെയ്ത് പോകുന്ന രംഗമാണ്.

ആദ്യം സ്റ്റണ്ട് മാസ്റ്റര്‍ ചെയ്തു. റിഗ് ഷോട്ട് വരെയുള്ളതേ മമ്മൂക്ക ചെയ്യുകയുള്ളൂ. അതുകഴിഞ്ഞ് ചെയ്യാന്‍ അവിടെ ആള്‍ നില്‍പ്പുണ്ട്. പുറകിലാണെങ്കില്‍ കുഴിയും. റിസ്‌കുള്ള ഷോട്ടിന് റിസ്‌കുള്ള സ്ഥലം തന്നെയാണല്ലോ തിരഞ്ഞെടുക്കുന്നത്. വണ്ടി പഞ്ചറാകുന്നത് കാണിക്കുന്നത് കണ്ടു.

പിന്നെ ചെറുതായി ക്വാറിയുടെ എഡ്ജില്‍ റോഡിന്റെ പുറത്ത് ഒരു കാടിന്റെ സൈഡില്‍ നിര്‍ത്തി. അത് കാണേണ്ട കാഴ്ച ആയിരുന്നു. നിസാം വാ പൊളിച്ച് ഒരു എക്‌സ്പ്രഷനിട്ടു. ഷോട്ട് ഓക്കെയാണോ എന്നല്ല, ആ വീഡിയോ കിട്ടിയോ എന്നാണ് ഞാന്‍ ചോദിച്ചത് എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്.

അതേസമയം, റോഷാക്കിന് തിയേറ്ററുകളില്‍ നിന്നും ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്നലെ തിയേറ്ററില്‍ റോഷാക്ക് ആഗോളതലത്തില്‍ അഞ്ച് കോടിയോളമാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം ലഭിച്ചത് മൂന്ന് മുതല്‍ നാല് കോടി വരെയാണ് എന്നാണ് റിപ്പോര്‍ട്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി