'മാപ്പ് പറഞ്ഞാലെ അഭിനയിക്കുകയുള്ളുവെന്ന് സംയുക്ത വർമ്മ, അതിൻ്റെ ആവശ്യമില്ലെന്ന് നിർമ്മാതാവ്'; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ്

ജയറാമും സംയുക്ത വർമ്മയും പ്രധാന കഥാപാത്രത്തിലെയി ചിത്രമായിരുന്നു സ്വയംവരപ്പന്തല്‍. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ ലൊക്കേഷനിലാണ് പ്രശ്നമുണ്ടകുന്നത്. സിനിമയിലെ ഒരു പാട്ട് രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. ജയറാം ആദ്യം തന്നെ എത്തി. സംയുക്ത വരുന്നില്ല. അസിസ്റ്റന്റ് ഡയറക്ടര്‍ സംയുക്തയെ വിളിക്കാന്‍ പോയെങ്കിലും അവര്‍ വന്നില്ല. അപ്പോഴാണ് സംവിധായകന്‍ തന്നോട് പോയി വിളിക്കാൻ പറഞ്ഞത്.

താൻ അവരുടെ റൂമിൽ ചെന്നപ്പോൾ സംയുക്ത ഫോണിൽ സംസാരിക്കുകയാണ്. തന്നെ കണ്ടതോടെ സംയുക്ത കൈ കാണിച്ചു. സംസാരിച്ചോട്ടേ എന്ന് വിചാരിച്ച് താൻ വെയിറ്റ് ചെയ്തു. കുറച്ച് നേരം കഴിഞ്ഞിട്ടും അവർ വന്നില്ല. അവസാനം എണീറ്റ് വന്നേ എന്ന് താന്‍ ഉച്ചത്തില്‍ പറഞ്ഞു. പെട്ടെന്ന് ചാടി എഴുന്നേറ്റ് ഫോണ്‍ കട്ടിലില്‍ ഇട്ട് സംയുക്ത റൂമില്‍ നിന്നും ഇറങ്ങി പോയി. മോശമായി ഒന്നും താൻ അവരോട് പറഞ്ഞില്ല.

പക്ഷേ സംവിധായകന്റെ മുന്നില്‍ ചെന്നിട്ട് ആളുകളെ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞ് അതേ സ്പീഡില്‍ തിരിച്ച് പോയി. എന്നിട്ട് വാതില്‍ വലിച്ചടച്ചു. ശരിക്കും അത് തന്റെ ചെകിട്ടത്ത് അടിച്ചത് പോലെയാണെന്ന് മനസിലായി. ഒന്നും സംഭവിക്കാത്തത് പോലെ താനവിടെ നിന്നു. മിനുറ്റുകള്‍ കടന്ന് പോയിട്ടും സംയുക്ത തിരിച്ച് വരുന്നില്ല. പിന്നെ നടിയുടെ അസിസ്റ്റന്റ് വന്ന് താൻ മാപ്പ് പറഞ്ഞാലോ സംയുക്ത അഭിനയിക്കുകയുള്ളുവെന്ന് പറഞ്ഞു.

ഇത് കേട്ട നിര്‍മാതാവ് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ നിങ്ങള്‍ മാപ്പ് പറയണ്ട, എന്നാണ് തന്നോട് പറഞ്ഞത്. പിന്നീട് സംയുക്തയുടെ അമ്മ വന്ന് തന്നോട് മാപ്പ് പറഞ്ഞെന്നും അടുത്ത ദിവസം സംയുക്ത നേരത്തെ തന്നെ ഷൂട്ടിന് വന്നെന്നും ഒന്നും സംഭവിക്കാത്ത മട്ടിൽ തന്നോട് സംസാരിച്ചെന്നും ദിനേഷ് കൂട്ടിച്ചേർത്തു

Latest Stories

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി