ഏപ്രില്‍ 13ന് ഷൂട്ട് കഴിഞ്ഞു, എന്നാല്‍ 25ന് ആണ് സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് വിലക്കിയത്, പ്രതികരിച്ചാല്‍ കഥ മാറും: ഷെയ്ന്‍ നിഗം

ഓരോ സിനിമയുടെ ഷൂട്ട് നടക്കുമ്പോഴും ഷെയ്ന്‍ നിഗം ഓരോ വിവാദങ്ങളിലും ചെന്നുപെടാറുണ്ട്. ഈയ്യടുത്ത് പുറത്തിറങ്ങിയ ഷെയന്‍ ചിത്രം ‘ആര്‍ഡിഎക്സ്’ ബോക്‌സ് ഓഫീസില്‍ ഹിറ്റ് അടിച്ചിരുന്നു. എന്നാല്‍ കരിയറിലുടനീളം വിവാദങ്ങളും ഷെയ്ന്‍ നിഗത്തിനൊപ്പമുണ്ട്.

ആര്‍ഡിഎക്സ് സിനിമ ചെയ്തു കൊണ്ടിരിക്കവെ ഷെയ്ന്‍ നിഗത്തെ മലയാള സിനിമയില്‍ നിന്നും വിലക്കിയിട്ടുണ്ട്. തന്റെ വിലക്കിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷെയ്ന്‍ ഇപ്പോള്‍. ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് ഷൂട്ടിംഗിന് താന്‍ സഹകരിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത് എന്നാണ് ഷെയ്ന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”ആര്‍ഡിഎക്സിന്റെ ഷൂട്ടിംഗ് കഴിഞ്ഞു പാക്കപ്പ് ആയി വീട്ടില്‍ വന്ന ദിവസം. ക്ലൈമാക്സ് ഷൂട്ടിംഗിനിടെ കാലിന് പരിക്ക് പറ്റിയിരുന്നു. വേദനയും നീരും കൂടി ആശുപത്രിയില്‍ പോയെങ്കിലും മാറുന്നില്ല. വൈകിട്ട് ഉമ്മച്ചിയും അനിയത്തിമാരുമായി ചായ കുടിച്ചിരിക്കുമ്പോഴാണ് ഫോണ്‍ വന്നത്…”

”നിങ്ങളെ മലയാള സിനിമയില്‍ നിന്നും വിലക്കിയല്ലോ, എന്താണ് പ്രതികരണം? എന്ന്. 2023 ഏപ്രില്‍ 13ന് ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയില്‍ സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ഏപ്രില്‍ 25ന് ആണ് വിലക്ക് വന്നത്. എന്റെ ഭാഗം ന്യായീകരിക്കാന്‍ നിന്നാല്‍ സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത ഷെയ്ന്‍ ആഞ്ഞടിച്ചു എന്നാകും.”

”2019 മുതല്‍ അമ്മയില്‍ അംഗമാണ്. കഥയില്‍ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രൊഡ്യൂസര്‍ സോഫിയ പോളിന് അയച്ച കത്തിന് പിന്നിലുള്ള കാര്യങ്ങള്‍ ഇടവേള ബാബു ചേട്ടന് അറിയാം. ചേട്ടന്‍ ഇടപെട്ടാണ് വിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചത്. ജൂണിന് ആറിന് വിലക്ക് നീക്കി. ഇപ്പോള്‍ എന്റെ കൈപിടിച്ചു ബാബു ചേട്ടനുണ്ട്. സിനിമാ ചര്‍ച്ചകളിലും ചേട്ടന്റെ സാന്നിധ്യമുണ്ടാകും” എന്നാണ് ഷെയ്ന്‍ പറയുന്നത്.

Latest Stories

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി