ആ സിനിമയിലേക്ക് എന്നെത്തന്നെ വിളിക്കണമെന്ന് പറഞ്ഞിട്ടുണ്ട്, അങ്ങനെയെങ്കില്‍ തമിഴ്‌നാട്ടില്‍ ഇറങ്ങി നടക്കാനാവില്ല എന്നാണ് സംവിധായകന്‍ പറയുന്നത്: ഷംന കാസിം

തന്റെ കരിയറിലെ ഏറ്റവും വലിയ തലൈവി എന്ന് നടി ഷംന കാസിം. കങ്കണ റണാവത്ത് ആണ് ജയലളിത ആകുന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ ആ കഥാപാത്രത്തിന് യോജിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ആ ആശങ്കയെല്ലാം മാറി എന്നാണ് ഷംന മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കങ്കണ മാം ഭയങ്കര മെലിഞ്ഞിരിക്കുന്ന ഒരാളായിരുന്നല്ലോ. ജയലളിതാമ്മ അങ്ങനെ അല്ല. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ആ ആശങ്കയെല്ലാം മാറി. കഥാപാത്രത്തിന് വേണ്ടി കങ്കണ നന്നായി തടി വെച്ചിരുന്നു. ഓരോ സീനും ചെയ്യുമ്പോള്‍ അവര്‍ അത്ര പെര്‍ഫക്ട് ആയിട്ടാണ് ചെയ്യുന്നത്.

തമിഴില്‍ പ്രോംപ്റ്റ് ചെയ്യുമ്പോള്‍ പുള്ളിക്കാരി ചെയ്യുന്ന രീതി വേറെ തന്നെയാണ്. സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഓരോ രംഗങ്ങള്‍ ചെയ്യുമ്പോഴും താന്‍ പറയുമായിരുന്നു മാം അഞ്ചാമത്തെ നാഷണല്‍ അവാര്‍ഡ് ഉറപ്പാണെന്ന്. എ.എല്‍ വിജയ് സാറിനും അരവിന്ദ് സാറിനും അവാര്‍ഡ് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.

ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണെങ്കില്‍ ശശികലയായി തന്നെ വിളിക്കണമെന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വില്ലത്തിയാട്ടായിരിക്കും ആ കഥാപാത്രം എത്തുകയെന്നും സിനിമ റിലീസായാല്‍ പിന്നെ തമിഴ്നാട്ടില്‍ ഇറങ്ങി നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും എന്നാണ് ചിരിച്ചു കൊണ്ട് സാര്‍ പറഞ്ഞത് എന്നാണ് ഷംന പറയുന്നത്.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്