'മലയാളി നടിയ്ക്ക് തെലുങ്ക് സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം, നല്ല റോളിനായി തമിഴില്‍ പോയ മമ്മൂട്ടി'; മലയാള സിനിമയുടെ അവസ്ഥയെ കുറിച്ച് ഷാജി എന്‍. കരുണ്‍

നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ മലയാളികള്‍ക്കു അന്യഭാഷകളിലേയ്ക്ക് പോകേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് സംവിധായകന്‍ ഷാജി എന്‍. കരുണ്‍. 2018 ലെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മഹാനടി എന്ന തെലുങ്കു ചിത്രത്തിന് കീര്‍ത്തി സുരേഷിനും ലഭിച്ചത് ഉദാഹരണമാക്കിയാണ് ഷാജി എന്‍. കരുണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

“ശാരദ തെലുങ്കില്‍ നിന്നും വന്ന നടിയായിരുന്നു. പക്ഷേ അവര്‍ക്ക് ദേശീയ പുരസ്‌കാരം മലയാളത്തില്‍ നിന്നാണ് ലഭിച്ചത്. നല്ല റോളുകളില്‍ അഭിനയിക്കാന്‍ അവര്‍ ഇവിടെ വന്നു. ഇപ്പോള്‍ കഴിഞ്ഞ തവണ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഒരു മലയാളി നടിയ്ക്ക് തെലുങ്കു സിനിമയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. സിനിമയുടെ വളര്‍ച്ച എങ്ങോട്ടു പോയെന്നാണ് നാം ചിന്തിക്കേണ്ടത്. നല്ല റോളിനായി തെലുങ്കില്‍ പോകേണ്ടി വന്നു.”

“നല്ല റോളിന് വേണ്ടി മമ്മൂട്ടി എന്തിന് തമിഴില്‍ പോയി. അതിന് നമുക്ക് ഉത്തരമില്ല. കാരണം നല്ല റോളുകള്‍ അവിടെയാണ് ഉണ്ടായത്, അതുകൊണ്ട് മമ്മൂട്ടി അവിടെ പോയി. നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ മലയാളികള്‍ക്കു അന്യഭാഷകളിലേയ്ക്ക് പോകേണ്ടി വരുന്ന ഒരു സാഹചര്യം.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഷാജി എന്‍. കരുണ്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ