ഫുട്‌ബോളും ബ്ലാസ്റ്റേഴ്‌സും ക്രിക്കറ്റും സച്ചിനും സെവാഗും ഒക്കെച്ചേര്‍ന്ന് ഒരടിപൊളി ധമാക്ക: ഷൈജു ദാമോദരന്‍

ചടുലമായ കമന്ററിയിലൂടെ മലയാളികളുടെ കാല്‍പന്ത് അഭിനിവേശത്തെ ആകാശസീമയോളം എത്തിച്ച കമന്റേറ്ററാണ് ഷൈജു ദാമോദരന്‍. ഇപ്പോഴിതാ ഒമര്‍ ലുലു ചിത്രമായ ധമാക്കയിലും കളിയുടെ കമന്റേറ്ററി ഡബ്ബു ചെയ്തിരിക്കുന്നത് ഷൈജുവാണ്. ഡബ്ബിനു ശേഷം ചിത്രത്തെ കുറിച്ച് ഷൈജു സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഷൈജു ദാമോദരന്റെ കുറിപ്പ്….

ഒരു “അഡാര്‍” ഫ്രണ്ട്…. ഒരു “ധമാക്ക” ഡബ്ബ്….

ഐ എസ് എല്ലും ഫുട്‌ബോളും ബ്ലാസ്റ്റേഴ്‌സും ക്രിക്കറ്റും സച്ചിനും സെവാഗും ഒക്കെച്ചേര്‍ന്ന് ഒരടിപൊളി ” ധമാക്ക ” തന്നെയായിരുന്നു ഈ റെക്കോഡിംഗ് സെഷന്‍. ഹാപ്പി വെഡിംഗും, ചങ്ക്‌സും , ഒരഡാര്‍ ലൗവും കഴിഞ്ഞ് പ്രിയ സുഹൃത്ത് ഒമര്‍ ലുലു ഇതാ ” ധമാക്ക” യുമായി വരുന്നു. ക്രിസ്മസ്-ന്യൂ ഇയര്‍ റിലീസാണ്. ഫുള്‍ ടൈം തകര്‍ത്തു ചിരിക്കാം.

ഇതാണ് കളി…..ഇനിയാണ് കളി…..

ഒരു അഡാറ് ലവിനു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്ക ഡിസംബര്‍ 20 നാണ് തിയേറ്ററുകളിലെത്തുക. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍. നിക്കി ഗല്‍റാണിയാണ് നായിക. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍