'ജീവിച്ച് കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം'; പ്രണവിന്റെ വിയോഗത്തില്‍ സീമ ജി നായര്‍

നിരവധി പേരാണ് തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ചുകൊണ്ട് എത്തുന്നത്. ഇപ്പോഴിതാ നടി സീമ ജി. നായര്‍ പ്രണവിനെക്കുറിച്ച് പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

പ്രണവിന് ആദരാഞ്ജലികള്‍. ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു. പക്ഷെ ഇപ്പോള്‍ കേട്ടത് വിശ്വസിക്കാന്‍ പറ്റുന്നില്ല. രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ന്യൂസില്‍ കണ്ടത് ഇത്. ജീവിച്ചു കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം. ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും.

പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു.

എട്ട് വര്‍ഷം മുന്‍പാണ് പ്രണവിന് അപകടം സംഭവിക്കുന്നത്. നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലില്‍ ഇടിച്ച് പരിക്കേല്‍ക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് പ്രണവിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നത്. മണപ്പറമ്പില്‍ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ