ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ഇത് ചെയ്യുന്നതെങ്കില്‍ അവര്‍ എന്നേ ഫീല്‍ഡ് ഔട്ട് ആയേനെ: സന്തോഷ് പണ്ഡിറ്റ്

സ്റ്റാര്‍ മാജിക് പരിപാടിയില്‍ സന്തോഷ് പണ്ഡിറ്റ് പങ്കെടുത്തതിനെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല്. ഇപ്പോഴിതാ
ഇന്നുവരെ ഒരു ചാനലും തന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ലെന്നും എന്നുകരുതി താന്‍ തോറ്റുപോയിട്ടില്ലെന്നും സന്തോഷ് പറഞ്ഞിരിക്കുകയാണ്. ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ചെയ്യുന്നതെങ്കില്‍ അവര്‍ എന്നേ ഫീല്‍ഡില്‍നിന്ന് ഔട്ട് ആയേനെയെന്നും സന്തോഷ് പണ്ഡിറ്റ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഇന്നുവരെ ഒരു ചാനലും എന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ല എന്നുകരുതി സന്തോഷ് തോറ്റുപോയോ? അതിപ്പോ ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ചെയ്യുന്നതെങ്കിലോ? അവര്‍ എന്നേ ഫീല്‍ഡില്‍നിന്ന് ഔട്ട് ആയേനെ! സന്തോഷ് ഇതുകൊണ്ടൊന്നും തോല്‍ക്കില്ല. നാളെ ഒരു ചാനല്‍ എന്നെ ഇനി വിളിക്കില്ല എന്ന് പറഞ്ഞാലും എനിക്കൊന്നും സംഭവിക്കില്ല.

ആരുടെയും പിന്തുണ ഇല്ലാതെയാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. ഞാന്‍ ലാഭമുണ്ടാക്കുകയും എനിക്ക് കിട്ടുന്നതില്‍ പകുതി ഞാന്‍ പാവങ്ങള്‍ക്കു കൊടുക്കും എന്ന് എന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്യും. ഞാന്‍ ജനങ്ങളുടെ മനസ്സ് മനസ്സിലാക്കി അവര്‍ക്ക് താല്പര്യമുള്ളതു കൊടുക്കുന്നു, വിജയിക്കുന്നു. അതില്‍ അസൂയ ഉള്ളവര്‍ ചൊറിഞ്ഞുകൊണ്ടിരിക്കും’. സന്തോഷ് പണ്ഡിറ്റ് പറയുന്നു.

്.

Latest Stories

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും