ലക്ഷദ്വീപില്‍ മദ്യം വേണ്ട… കേരളത്തില്‍ മൊത്തം ഒഴുക്കാം അതെന്താ അങ്ങനെ ? നടന്മാരും സാംസ്‌കാരിക നായകന്മാരും കേരളത്തിനായും കരയണമെന്ന് സന്തോഷ് പണ്ഡിറ്റ്

ലക്ഷദ്വീപിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

കര്‍ഷക സമരം നടന്നപ്പോള്‍ അതിനെ പിന്തുണച്ച നടന്മാര്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്നും അവര്‍ ഇപ്പോഴും സമരത്തിലാണെങ്കിലും പുതിയ സിനിമകള്‍ റിലീസ് ഇല്ലാത്തതിനാല്‍ ഒരു നടനും വീണ്ടും അവര്‍ക്കായി കരയുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് തുറന്നടിച്ചു.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണം. save Kerala (കുറെ കേരളത്തിലെ കുടുംബങ്ങള്‍ എങ്കിലും രക്ഷപ്പെടും). കഴിഞ്ഞ തവണ കാര്‍ഷിക സമരത്തിന്റെ സമയത്തു വായ തുറന്ന ചില വലിയ നടന്മാര്‍ ഇപ്പോള്‍ ലക്ഷദ്വീപില്‍ മദ്യം നിരോധിക്കാന്‍ വേണ്ടി കരഞ്ഞു കൊണ്ട് പോസ്റ്റ് ഇടുന്നുണ്ടല്ലോ . (2019 December ആയിരുന്നു അവരുടെ ആ കരച്ചില്‍. ആ സമയം വായ തുറന്ന നടന്മാരുടെ പുതിയ സിനിമ റിലീസ് ഉണ്ടായിരുന്നു. ആ സിനിമകള്‍ക്ക് ചില വിഭാഗം ആളുകള്‍ കണ്ടു പിന്തുണ കിട്ടുവാന്‍ ആയിരുന്നു ആ കര്‍ഷക ‘പ്രേമം’ കാണിച്ചത്). അതിനു ശേഷം പഞ്ചാബിലെ കര്‍ഷകര്‍ ഇപ്പോഴും സമരം ചെയ്യുന്നുണ്ട് . പക്ഷെ പുതിയ സിനിമകള്‍ റിലീസ് ഇല്ലാത്തതിനാല്‍ ഒരു നടനും വീണ്ടും അവര്‍ക്കായി കരയുന്നില്ല.

ലക്ഷദ്വീപിന് വേണ്ടി കരയുന്ന നടന്മാരും സാംസ്‌കാരിക നായകന്മാരും കേരളത്തിനായും കരയേണ്ട വിഷയം ഉണ്ട്. ലക്ഷദ്വീപിലെന്ന പോലെ കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കും ഉച്ചക്ക് ചിക്കന്‍ കറി, ബിരിയാണി, വലിയ മീന് പൊരിച്ചത് കേരളത്തിലും വിളമ്പണ്ടെ ? തീരദേശ നിയമത്തിന്റെ പേരില്‍ ലക്ഷദ്വീപില്‍ മാത്രമല്ല, കേരളത്തിലും എത്രയോ കെട്ടിടങ്ങള്‍ പൊളിച്ചിട്ടുണ്ട്. ആ പൊളിച്ച കെട്ടിടങ്ങള്‍ കേരള സര്‍ക്കാര്‍ തന്നെ വീണ്ടും കെട്ടിക്കൊടുക്കണം എന്നും പറഞ്ഞു പോസ്റ്റ് ഇടാമല്ലോ ?

ലക്ഷദ്വീപിലെ പോലെ, കേരളത്തിലും പഞ്ചായത്തുകള്‍ തോറും സര്‍ക്കാര്‍ ഫാമുകള്‍ സ്ഥാപിച്ച് കേരളത്തിലും നല്ല ഗുണനിലവാരമുള്ള പാല്‍ ലഭ്യമാക്കണം എന്നൊക്കെ പറഞ്ഞും പോസ്റ്റാം. ഗുണ്ടാ നിയമവും യുഎപിഎ യും ലക്ഷദ്വീപില്‍ മാത്രമല്ല കേരളത്തിലും ഉണ്ടല്ലോ. ആ നിയമങ്ങള്‍ ലക്ഷദ്വീപില്‍ മാത്രം മാറ്റിയാല്‍ മതി എന്നാണോ ഈ സാംസ്‌കാരിക നായകന്മാര്‍ പറയുന്നത് ? അങ്ങനെ കേരളത്തെ ഇനിയെങ്കിലും ലക്ഷദ്വീപ് പോലൊരു ‘സമാധാനം നിറഞ്ഞ നാടാക്കി’ മാറ്റുന്നതിനെ കുറിച്ചും നമ്മുക്ക് ചര്‍ച്ച ചെയ്യേണ്ടേ ? ലക്ഷ്വദീപില്‍ ഇത്രയും കാലമായി ഒരു കള്ളവും ഇല്ല , ചതിയും ഇല്ല എള്ളോളമില്ല പൊളി വചനം എന്ന് ചിന്തിക്കുന്നവര്‍ കേരളവും ലക്ഷദ്വീപിലെ പോലെ ആക്കുവാന്‍ ഇവിടെയും മദ്യ നിരോധനവും, രാഷ്ട്രീയ ആക്രമണങ്ങള്‍ ഇല്ലാതാക്കുവാനും ശ്രമിക്കണം. #SaveKeralam (ലക്ഷദ്വീപ് പോലെ).

(വാല്‍കഷ്ണം . ലക്ഷദ്വീപില്‍ മദ്യം വേണ്ട… കേരളത്തില്‍ മൊത്തം ഒഴുക്കാം അതെന്താ അങ്ങനെ ?) (മറയില്ലാത്ത വാക്കുകള്‍, മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ്. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Latest Stories

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി