ബിജുമേനോന്റെ നായികയായി ഒരു സിനിമ വന്നാല്‍ അഭിനയിക്കുമോ? മറുപടി നല്‍കി സംയുക്ത വര്‍മ്മ

നടന്‍ ബിജുമേനോനുമായുള്ള വിവാഹശേഷം നടി സംയുക്താവര്‍മ്മ സിനിമാരംഗം വിട്ടിരുന്നു. പിന്നീട് പല സന്ദര്‍ഭങ്ങളിലും സംയുക്ത തിരികെയെത്തുമോ എന്ന ചോദ്യം ആരാധകര്‍ ചോദിച്ചിട്ടുണ്ട് . എന്നാല്‍ അതു സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ കൗമുദി ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി. ബിജു മേനോന്റെ നായികയായി ഒരു സിനിമ വന്നാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനാണ് സംയുക്ത മറുപടി നല്‍കിയിരിക്കുന്നത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ- അറിയില്ല സത്യത്തില്‍ ഞാനതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നതാണ് സത്യം. പെട്ടെന്ന് ചോദിച്ചപ്പോള്‍ അഭിനയിക്കുമോ ഇല്ലയോ എന്നു പറയാന്‍ പറ്റണില്ല. എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ.

അതേസമയം, നടി സിനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് മുമ്പ് ബിജുമേനോന്‍ പ്രതികരിച്ചിരുന്നു.അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സിനിമയിലേക്ക് വരാം . അവള്‍ അഭിനയിക്കണമെന്നോ അഭിനയിക്കരുതെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. കേരള കൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ സിനിമകള്‍ കണ്ട് കൃത്യമായി കണിശമായി അഭിപ്രായം പറയുന്ന ആളാണ് സംയുക്തയെന്നും ഈ അടുത്തയിടെ അയ്യപ്പനും കോശിയും കണ്ടിട്ട് അസ്സലായി ബിജുവെന്നാണ് സംയുക്ത അഭിപ്രായപ്പെട്ടതെന്നും ബിജുമേനോന്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു