മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ്മ. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത നടി സിനിമയിലേക്കുള്ള മടങ്ങി വരവിനെപ്പറ്റി മനസ്സ് തുറന്നതാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്. ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന അവതാരകയുടെ ചോദ്യത്തിന് അതിനെപ്പറ്റി ഒന്നും താൻ ആലോചിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനെപ്പറ്റി തനിക്കറിയില്ലെന്നാണ് സംയുക്ത മറുപടി പറഞ്ഞത്.
സിനിമയിലേയ്ക്ക് തിരിച്ച് വരുന്നില്ലെന്ന് താൻ പറഞ്ഞിട്ടില്ല. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ ഉറപ്പായും ചെയ്യും. കുറച്ച് നാളുകളായി താൻ കഥ കേൾക്കുന്നുണ്ട്. നല്ല കഥ വന്നാൽ താൻ ചെയ്യും. ചില കഥകൾ ഒക്കെ കേൾക്കുമ്പോൾ ഒക്കെ ചെയ്യാം എന്ന് വിചാരിക്കും അ സമയത്ത് എന്തെങ്കിലും വർഷോപ്പോ അല്ലെങ്കിൽ പുതിയ കോഴ്സുകളോ വരും താൻ ആ വഴിക്ക് തിരിയും അതാണ് സംഭവിക്കുന്നത്.
പഴശ്ശിരാജയിൽ കനിഹ ചെയ്ത റോൾ തനിക്ക് വന്നിരുന്നു. പക്ഷെ ആ സമയം മകൻ വളരെ ചെറിയ കുട്ടിയായിരുന്നു. മാത്രമല്ല ആ സമയത്ത് താൻ മാതൃത്വം ആഘോഷിക്കുന്ന സമയം കൂടിയായിരുന്നു അത് കൊണ്ട് തന്നെ അത് താൻ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ബിജു ഇപ്പോ വർക്ക് ചെയ്യുന്നുണ്ട്. താനും കൂടി വർക്ക് ചെയ്യാൻ തുടങ്ങിയാൽ ആകെ സ്ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം തന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് താൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖമായി പോവുന്നു വെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത സംയുക്ത കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്ത് സിനിമാ തിരക്കുകളില്‍ നിന്നും പൂര്‍ണ്ണായി വിട്ടുനില്‍ക്കുകയാണ്. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളിലും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെടാടുണ്ടെങ്കിലും അത്ര സജീവമല്ല