'നന്നായിട്ടും മോശമായിട്ടും ഞാന്‍ അഭിനയിച്ചു, എന്നാല്‍ സെക്‌സി ആയിരിക്കുക കഠിനാദ്ധ്വാനമാണ്'; ഐറ്റം ഡാന്‍സിനെ കുറിച്ച് സാമന്ത

പുഷ്പ സിനിമ റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. ചിത്രത്തിലെ സാമന്തയുടെ ‘ഓ അണ്ടവാ’ ഐറ്റം സോംഗ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാനത്തിന് നേരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

66 മില്യണ്‍ വ്യൂസ് നേടിയ ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലാണ്. ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഗാനത്തിലെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമന്ത ഇപ്പോള്‍. സെക്‌സി ആയിരിക്കുക എന്നത് കഠിനാധ്വാനമാണെന്ന് സമാന്ത പറയുന്നു.

”നന്നായിട്ടും മോശമായിട്ടും ഞാന്‍ അഭിനയിച്ചു, ഡാന്‍സ് കളിച്ചു, ഞാന്‍ തമാശയായും ഗൗരമായും നിന്നു. ഞാന്‍ ഏറ്റെടുത്ത എല്ലാ കാര്യങ്ങളിലും മികവ് പുലര്‍ത്താന്‍ കഠിനമായി പരിശ്രമിച്ചു.. എന്നിരുന്നാലും സെക്‌സി ആയിരിക്കുക എന്നത് അടുത്ത ലെവല്‍ കഠിനാധ്വാനമാണ്. എല്ലാവരുടയും സ്‌നേഹത്തിനു ഒരുപാട് നന്ദി” എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്.

ആ ഒരു ഡാന്‍സിന് വേണ്ടി മാത്രം ഒന്നരക്കോടി രൂപയാണ് സാമന്തയ്ക്ക് പ്രതിഫലമായി നല്‍കിയത്. സാമന്ത ആദ്യമായാണ് ഒരു സിനിമയില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ ഐറ്റം സോംഗിന് ചുവടു വയ്ക്കാന്‍ താന്‍ ആദ്യം വിസമ്മതിച്ചിരുന്നതായി സാമന്ത തുറന്നു പറഞ്ഞിരുന്നു.

വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ്. താളവും ചുവടും ഒപ്പിയ്ക്കുക എന്നത് വളരെ അധികം മടുപ്പിക്കലായിരുന്നു എന്നാണ് സാമന്ത പറഞ്ഞത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്