അവസരം വാങ്ങി കൊടുത്ത നടന്‍ അയാളുടെ തോള് വരെ വളരാന്‍ സമ്മതിക്കും പക്ഷേ: സലിം കുമാർ

ദേശീയ അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ തന്നെ സിനിമയില്‍ തനിക്ക് ഒരുപാട് ശത്രുക്കള്‍ ഉണ്ടായി എന്ന്  നടന്‍ സലിം കുമാര്‍.  ഒരു ഉദാഹരണ സങ്കല്‍പ്പിക കഥ പങ്കുവെച്ചു കൊണ്ടാണ് സലിം കുമാര്‍ ഇത് വ്യക്തമാക്കുന്നത്.

സലിം കുമാറിന്റെ വാക്കുകള്‍
‘ദേശീയ അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ തന്നെ സിനിമയില്‍ തനിക്ക് ഒരുപാട് ശത്രുക്കളെ കിട്ടി. സിനിമയില്‍ നമ്മള്‍ ഒരാളെ ഇഷ്ടപ്പെടുന്നു ഏതു വരെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍  ഒരാള്‍ ഒരു ലൊക്കേഷനില്‍ വന്നു ഈ ലൊക്കേഷനില്‍ വന്ന ആള് അവിടെ തല കറങ്ങി വീണു, അവിടെ ഇരുന്ന നടന്‍ എഴുന്നേറ്റു ചെന്നു അയാളെ വെള്ളം തളിപ്പിച്ച് എന്താ എന്ന് ചോദിക്കുന്നു.

അയാള്‍ ആഹാരം കഴിച്ചിട്ടില്ല. ഫുഡ് കൊടുക്കാന്‍ പറയുന്നു. അകത്ത് കൊണ്ട് പോയി ഫുഡ് കൊടുക്കാന്‍ പറയുന്നു. എന്താണ് സംഭവം അയാള്‍ കാര്യം പറയുന്നു ‘ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്’‌ അപ്പോള്‍ നടന്‍ പറയുന്നു. ശരി ഞാന്‍ സംവിധായകന്റെ അടുത്ത് പറഞ്ഞു ഒരു വേഷം വാങ്ങി തരാം അങ്ങനെ അവര്‍ നല്ല കൂട്ടാകുന്നു..

പക്ഷേ അയാള്‍ അവസരം വാങ്ങി കൊടുത്ത നടന്‍ അയാളുടെ തോള് വരെ വളരാന്‍ സമ്മതിക്കും പക്ഷേ അതിനു മുകളില്‍ വന്നാല്‍ ആ നടന്‍ അയാള്‍ക്ക് ശത്രുവാകും. സിനിമയിലെ സുഹൃത്ത് ബന്ധം അങ്ങനെയാണ്’ സലിം കുമാര്‍ പറയുന്നു.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്