അലമാരയ്ക്കും കാക്കയ്ക്കും വരെ ശബ്ദം കൊടുത്തിട്ടുണ്ട്, മത്തക്കണ്ണന്‍ എന്നാണ് എന്നെ ലാല്‍ജോസ് വരെ വിളിച്ചിരുന്നത്: സലിം കുമാര്‍

താന്‍ കടുത്ത ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് നടന്‍ സലിം കുമാര്‍. പണ്ട് തന്നെ എല്ലാവരും മത്തക്കണ്ണന്‍ എന്നാണ്. തന്റെ ശബ്ദം മാത്രം സിനിമയില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ട്. സിബിക്കും ഉദയനും തന്റെ ചിരി ഇഷ്ടമല്ലാത്തത് കൊണ്ട് അവരുടെ സിനിമയില്‍ നിന്ന് തന്നെ മാറ്റിയിട്ടുണ്ട് എന്നാണ് സലീം കുമാര്‍ പറയുന്നത്.

തന്റെ ശബ്ദം മാത്രം സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിന് ഒരുപാട് പേര്‍ തന്നെ സമീപിച്ചിട്ടുണ്ട്. ചിലതൊക്കെ താന്‍ ഒഴിവാക്കി വിട്ടു. ഗ്രാമത്തെ കുറിച്ചുള്ള ഇന്‍ട്രോയൊക്കെ പറയാനാണ് ഏറെയും അവസരങ്ങള്‍ വന്നിട്ടുള്ളത്. പറ്റുന്നതൊക്കെ ചെയ്തിരുന്നു. പിന്നെ കാക്ക, അലമാര പോലുള്ളവയ്ക്കും ശബ്ദം കൊടുത്തിട്ടുണ്ട്.

ഡ്രാമ സ്‌റ്റൈലില്‍ ഇടയ്ക്ക് ഡയലോഗ് പറയാറുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല. അറിയാതെ തെന്നി വീഴുന്ന സമയങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകും. ഇപ്പോള്‍ കോമഡി ഷോയില്‍ വരെ തന്റെ ചിരി തമാശയ്ക്കായി ഉപയോഗിക്കുന്നുണ്ട്. പക്ഷെ സിബിക്കും ഉദയനും തന്റെ ചിരി ഇഷ്ടമല്ലാത്തതുകൊണ്ട് അവരുടെ സിനിമയില്‍ നിന്നും തന്നെ മാറ്റിയിട്ടുണ്ട്.

മായാജാലം സിനിമയില്‍ അഭിനയിക്കാന്‍ കലാഭവന്‍ മണിയുടെ ഡേറ്റ് കിട്ടിയില്ല. അന്ന് കലാഭവന്‍ മണി തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു. അതുകൊണ്ടാണ് താനും വേറെ മൂന്നാല് പേരും ഓഡീഷന് പോയത്. അവിടെ ചെന്ന് കുറച്ച് നേരം തമാശയൊക്കെ പറഞ്ഞ് പെര്‍ഫോം ചെയ്തു.

ശേഷം ഒരു സീനില്‍ തന്നെ അഭിനയിപ്പിച്ചിട്ട് സിബിയും ഉദയനും പറഞ്ഞുവിട്ടു. താന്‍ ചെന്നു എന്ന കാരണം കൊണ്ട് മാത്രമാണ് ഒരു സീനില്‍ അഭിനയിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സംസാരിച്ചപ്പോഴാണ് സിബിയും ഉദയനും പറഞ്ഞത് മനപൂര്‍വം റോള്‍ തരാതിരുന്നതാണ്. നിങ്ങളുടെ ചിരി കണ്ടപ്പോള്‍ ആക്കി ചിരിക്കുന്നപോലെ തോന്നിയെന്ന്.

തന്നെ മത്തകണ്ണന്‍ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. കാരണം തന്റെ മുഖത്ത് രണ്ട് കണ്ണ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. തന്റെ രൂപത്തെപ്പറ്റി ലാല്‍ ജോസ് വരെ അങ്ങനെ പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. അതുകേട്ട് തനിക്ക് നാണം വന്നിട്ടുണ്ട് എന്നാണ് സലിം കുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.

Latest Stories

ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ്, മൂന്നു ദിവസം ഇടവേള ലഭിച്ചാൽ വീട്ടിൽ പോകും; ഒടുവിൽ ആരോപണങ്ങൾക്കെതിരെ വിരാട് കോഹ്ലി രംഗത്ത്

ഇസ്രായേലിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ; നൂറോളം പേർക്ക് പരിക്ക്

കൊല്ലത്ത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇറാനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 210 കുട്ടികൾ; 1500 കുട്ടികൾക്ക് പരിക്ക്

'8,931 ദിവസങ്ങൾ' ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ വ്യക്തി; പുതിയ റെക്കോര്‍ഡുമായി നരേന്ദ്ര മോദി

അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാല്‍ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കും; വിചിത്ര മുന്നറിയിപ്പുമായി പാക് നയതന്ത്രജ്ഞന്‍

ശബരിമല യുവതീ പ്രവേശനം: 'വിലക്ക് തുടരണം'; ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അം​ഗീകരിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവര്

ജി. സുധാകരന് മരണം വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹം; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി : പരിഹസിച്ച് എ. വിജയരാഘവൻ

ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനി അറബികടലില്‍; ഇറാന് സമീപം ഹോര്‍മൂസ് പരിധിയില്‍ ഉത്തരവ് കാത്ത് എച്ച്എംഎസ് ആന്‍സണ്‍

ചൂടിൽ പൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്