ഞാൻ ഡേറ്റ് കൊടുത്തതുകൊണ്ട് മാത്രം കുളിസീൻ ഉൾപ്പെടുത്തിയവരുണ്ട്, ഫോട്ടോഷൂട്ട് പോലെ അല്ല ഇത്തരം സീനുകൾ ചെയ്യുന്നത്..: സാധിക വേണുഗോപാൽ

ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റും മലയാളികൾക്ക് പ്രിയങ്കരിയായ നടിയും മോഡലുമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിലൂടെ നിരന്തരം ആരാധകരുമായി വിശേഷങ്ങൾ സാധിക പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മോഡലിങ്ങിലും അഭിനയത്തിലുമുള്ള വെല്ലുവിളികളും അത്തിന്റ്റെ ഭാഗമായി നേരിടേണ്ടിവന്ന പ്രശ്നങ്ങളെ പറ്റിയും സംസാരിക്കുകയാണ് സാധിക. കൂടാതെ തമിഴ് സിനിമയിൽ നിന്നും അഡ്ജസ്റ്റ്മെന്റിന് തയ്യാറാണെങ്കിൽ പ്രാധാന കഥാപാത്രം ആക്കാം എന്ന് പറഞ്ഞുള്ള ഓഫറുകൾ വരാറുണ്ടെന്നും സാധിക തുറന്നു പറയുന്നു.

സംസ്കാരത്തെയും പ്രൊഫഷനനെയും ഒരിക്കലും കൂട്ടികുഴക്കാരുത് എന്നാണ് സാധികയുടെ അഭിപ്രായം. മാത്രമല്ല, താൻ ഡേറ്റ് കൊടുത്തതിന് ശേഷം കുളിസീൻ പോലെയുള്ള ആവശ്യമില്ലാത്ത രംഗങ്ങൾ പിന്നീട് എഴുതിച്ചേർക്കാറുണ്ടെന്നും സാധിക പറയുന്നു.

“സംസ്കാരത്തെയും പ്രൊഫഷനെയും ഒരിക്കലും കൂട്ടികുഴക്കരുത്. ചില ആൾക്കാർ പറയുന്നത് കേൾക്കാറുണ്ട്, മാറ് മറയ്ക്കാൻ വേണ്ടി സമരം ചെയ്ത സ്ഥലത്താണ് ഇപ്പോൾ മാറ് തുറന്നു കാണിക്കുന്നത് എന്നൊക്കെ. അതൊക്കെ ഓരോരുത്തരുടെയും താല്പര്യങ്ങളാണ്. ഇവിടെ എന്റെ പ്രൊഫെഷനാണ് ഞാൻ ചെയ്യുന്നത്. നമ്മൾ മറ്റൊരാൾക്ക് ഉപദ്രവം ഉണ്ടാക്കാത്തിടത്തോളം കാലം നമ്മളെ മറ്റൊരാൾക്കും ജഡ്ജ് ചെയ്യണ്ട കാര്യമില്ലെന്നാണ് ഞാൻ കരുതുന്നത്

ഞാൻ പ്രൊഫെഷനെ പ്രൊഫെഷനായി എടുക്കുന്ന ആളാണ്. ഇത്തരം കഥാപാത്രങ്ങളെ ചെയ്യൂ എന്നൊന്നും ഞാൻ പറയാറില്ല. പക്ഷെ അനാവശ്യമായി രംഗങ്ങൾ ചേർക്കുമ്പോൾ ഞാൻ പറയാറുണ്ട്. ചില ഷോർട്ട് ഫിലിമുകളൊക്കെ വരുമ്പോൾ ഞാൻ അത് കമ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ ചിലർ കുളിസീനുകൾ ഒക്കെ ഉൾപ്പെടുത്താറുണ്ട്. അത് കാണുമ്പോൾ ഞാൻ പറയാറുണ്ട് അതിന്റെ ആവശ്യം ഇല്ലെന്ന്

കഥയ്ക്ക് ആവശ്യമാണെങ്കിൽ അത് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല, പക്ഷേ ഞാൻ എടുത്തതുകൊണ്ട് അത് ഉൾപ്പെടുത്തേണ്ട കാര്യമില്ല. എന്റെ ഫോട്ടോഷൂട്ടുകൾ കണ്ടിട്ടാണ് പലരും വിളിക്കുന്നത്. ഫോട്ടോഷൂട്ട് പോലെ അല്ല ഇത്തരം സീനുകൾ ചെയ്യുന്നത്.

ഫോട്ടോഷൂട്ട് ഒരു കംഫർട്ട് സോണിലാണ്. നാല് പേരെ ഉണ്ടാവൂ. വസ്ത്രം എങ്ങോട്ടെങ്കിലുമൊക്കെ മാറിയാൽ നമുക്ക് അറിയാൻ കഴിയും. ശ്രദ്ധിക്കാൻ കഴിയും. എന്നാൽ അഭിനയിക്കുമ്പോൾ അങ്ങനെയല്ല. എനിക്ക് കംഫർട്ടബിൾ ആയ രീതിയിൽ ഉള്ളതൊക്കെ ചെയ്യാറുണ്ട്

സിനിമയും മോഡലിങ്ങും രണ്ടും വ്യത്യസ്ത മേഖലകളാണ്. ഞാൻ മോഡലിങ്ങിൽ നിന്നുമാണ് തുടങ്ങുന്നത്. അവിടെ ക്ലൈന്റ് ആവശ്യപ്പെടുന്ന രീതിക്കെ നമുക്ക് ചെയ്യാൻ കഴിയൂ. സിനിമയിൽ ആണെങ്കിൽ ഇതാണ് എനിക്ക് കഴിയൂ, ഇത്തരം ലിമിറ്റേഷനുകൾ ഉണ്ടെന്ന് പറയാം. മോഡലിങ്ങിൽ ലിമിറ്റേഷൻസ് ഒന്നും പറയാൻ കഴിയില്ല. മോഡലിങ്ങിലേക്ക് ഇറങ്ങിയാൽ ക്യമറക്ക് മുൻപിൽ നമ്മൾ എന്തും ചെയ്യാൻ റെഡി ആയിരിക്കണം, അതാണ് മോഡലിനെ സംബന്ധിച്ച് വേണ്ടത്

എന്റെ കാര്യത്തിൽ ബിക്കിനി ഷൂട്ട് ഞാൻ ഇത് വരെയും ചെയ്തിട്ടില്ല, കാരണം എനിക്ക് എന്നെ ബിക്കിനിയിൽ കാണുന്നത് അത്ര കംഫർട്ട് ആയി തോന്നിയിട്ടില്ല. കംഫർട്ട് ആയ ഏത്‌ വസ്ത്രവും ഞാൻ ഇടും. ടു പീസ് ഇട്ടിട്ടില്ല എന്നെ ഉള്ളൂ അല്ലാതെയുള്ള എക്സ്പോസ്ഡ് ആയ വസ്ത്രങ്ങൾ ഞാൻ ധരിച്ചിട്ടുണ്ട്.

മോഡലിങ്ങിൽ മാത്രമായിരുന്നു ശ്രദ്ധിച്ചിരുന്നതെങ്കിൽ ഒരുപക്ഷെ ചെയ്തേനെ. പിന്നെ കേരളത്തിൽ ആയതിന്റെ ചില പരിമിതികൾ ഉണ്ട്. ഞാൻ ബോംബെയിലോ ബാംഗ്ലൂരിലോ ആയിരുന്നെങ്കിൽ ഒരുപക്ഷെ വേറെ തന്നെ ലൈഫ്സ്റ്റൈൽ ആയിരുന്നേനെ” കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സാധിക വേണുഗോപാൽ മനസുതുറന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി