മേജര്‍ രവി സാര്‍ പറഞ്ഞിട്ടാണ് അന്ന് ലാലേട്ടനെ പരിശോധിക്കാന്‍ ചെന്നത്, നെഞ്ചില്‍ സ്റ്റെതസ്‌കോപ്പ് വച്ചപ്പോള്‍ ഞാന്‍ വല്ലാതെയായി: റോണി ഡേവിഡ്

സിനിമയില്‍ എത്തുന്നതിന് മുമ്പ് ഡോക്ടര്‍ ആയിരുന്നു നടന്‍ റോണി ഡേവിഡ്. ഗള്‍ഫില്‍ കിംസ് ഹോസ്പിറ്റലില്‍ ആയിരുന്നു റോണി ജോലി ചെയ്തിരുന്നത്. തന്റെ ഡോക്ടര്‍ ജീവിതത്തെ കുറിച്ച് റോണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഡോക്ടര്‍ പണി സിനിമയിലും ചെയ്തിട്ടുണ്ട് എന്നാണ് നടന്‍ പറയുന്നത്.

കുരുക്ഷേത്ര സിനിമയുടെ ലൊക്കേഷനില്‍ വച്ച് മോഹന്‍ലാലിനെ ചികിത്സിച്ചതിനെ കുറിച്ചാണ് റോണി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ”കുരുക്ഷേത്രയുടെ ലാലേട്ടന് ചുമയും ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി.”

”അദ്ദേഹത്തിന്റെ ഡോക്ടറെ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ മേജര്‍ രവി സാറാണ് എന്റെ കാര്യം പറഞ്ഞത്. അങ്ങനെ സ്റ്റെതസ്‌കോപ്പുമായി ലാലേട്ടനെ പരിശോധിക്കാന്‍ പോയി. ലാലേട്ടന്റെ നെഞ്ചില്‍ സ്റ്റെതസ്‌കോപ്പ് വെച്ച് പരിശോധിക്കുമ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാന്‍” എന്നാണ് റോണി പറയുന്നത്.

ഗള്‍ഫിലും എറണാകുളത്തുമായി ഒരുപാട് ആശുപത്രികളില്‍ താന്‍ ജോലി ചെയ്തിട്ടുണ്ട് എന്നും റോണി അഭിമുഖത്തിനിടെ പറയുന്നുണ്ട്. ”സിനിമ എന്ന ഭ്രാന്ത് ഉണ്ടായിരുന്നെങ്കിലും പഠനം കഴിഞ്ഞ് കുറച്ച് കാലം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളൊക്കെ ഏറ്റെടുത്ത് ഡോക്ടറായി ജോലി ചെയ്തിരുന്നു.”

”ഗള്‍ഫിലെ കിംസില്‍ ജോലിക്ക് കയറിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴും ഡോക്ടര്‍ പണി തന്നെയായിരുന്നു ചെയ്തത്. എറണാകുളത്തെ ആശുപത്രികളിലെ കാഷ്വാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്ത ഡോക്ടര്‍മാരില്‍ ഒരാള്‍ ഞാന്‍ തന്നെയാകും” എന്നാണ് റോണി പറയുന്നത്.

Latest Stories

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"

വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്; സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു: മുഖ്യമന്ത്രി

മാറ്റമില്ലാതെ സ്വർണവില; വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ..

പ്രചാരണച്ചൂടിൽ കേരളം; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്; എത്തുന്നത് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കര്‍