ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന പടത്തില്‍ ഞാനുണ്ട്, പക്ഷെ രംഗങ്ങള്‍ കട്ട് ചെയ്തു.. സീനുകള്‍ ഒഴിവാക്കിയതില്‍ വിഷമമുണ്ട്: റിയാസ് ഖാന്‍

‘മാര്‍ക്കോ’ ചിത്രത്തില്‍ നിന്നും തന്റെ സീനുകള്‍ ഒഴിവാക്കിയതില്‍ വിഷമമുണ്ടെന്ന് തുറന്നു പറഞ്ഞ് നടന്‍ റിയാസ് ഖാന്‍. ഉണ്ണി മുകുന്ദനെ നായകനായി ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാര്‍ക്കോ 100 കോടിക്ക് മേല്‍ കളക്ഷനുമായി ബോക്‌സോഫീസില്‍ കുതിക്കുകയാണ്. ഹിന്ദി, തെലുങ്ക്, തമിഴ് അടക്കമുള്ള ഭാഷയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇതിനിടെയാണ് സിനിമയിലെ തന്റെ രംഗങ്ങള്‍ കട്ട് ചെയ്ത് കളഞ്ഞതിലുള്ള വിഷമം റിയാസ് ഖാന്‍ തുറന്നു പറഞ്ഞത്. ”സീനുകള്‍ ഒഴിവാക്കിയതില്‍ വിഷമമുണ്ട്. എന്നാല്‍ മനപ്പൂര്‍വം ചെയ്തതല്ല. മാര്‍ക്കോ ഷൂട്ടിംഗ് സമയത്ത് ഉണ്ണിയും ഞാനും അടിച്ച് കേറി വാ എന്ന് റീലുണ്ടാക്കി. അതിന് ഭയങ്കര റീച്ചായി. മാര്‍ക്കോയില്‍ ചില സീനുകകളുണ്ടായിരുന്നു.”

”എന്നെ ഹനീഫ വിളിച്ചു. ഇക്ക, മനപ്പൂര്‍വമല്ലെന്ന് പറഞ്ഞു. സംവിധായകന്റെ കോളാണത്. അത് ബഹുമാനിക്കുന്നെന്ന് ഞാന്‍ പറഞ്ഞു. ഒരു ആക്ടറെന്ന നിലയില്‍ എനിക്ക് വളരെ വിഷമമുണ്ടെന്നും പറഞ്ഞു. പുതിയ നടനാണെങ്കിലും പേരെടുത്ത നടനാണെങ്കിലും സൂപ്പര്‍താരമാണെങ്കിലും നമ്മളെ സില്‍വര്‍ സ്‌ക്രീനില്‍ കാണാനാണ് ആഗ്രഹിക്കുക.”

”ഭയങ്കര ഹിറ്റായ പടത്തില്‍ നിന്നും സീനുകള്‍ മാറ്റുമ്പോഴുള്ള വിഷമമവും ഉണ്ട്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന പടത്തില്‍ ഞാനുണ്ട് പക്ഷെ ഇല്ല. ആരും മനപ്പൂര്‍വം ചെയ്തതല്ല. ഉണ്ണിക്കും ഇഷ്ടമായിരുന്നു. ഉണ്ണിയാണ് എന്നെ അഭിനയിക്കാന്‍ വിളിച്ചത്. ഞങ്ങള്‍ രണ്ട് പേരും കട്ടയ്ക്ക് കട്ട നില്‍ക്കുന്ന ഫൈറ്റായിരുന്നു സിനിമയില്‍” എന്നാണ് റിയാസ് ഖാന്‍ പറയുന്നത്.

മാര്‍ക്കോയുടെ രണ്ടാം ഭാഗത്തില്‍ താനുണ്ടാകുമെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയാസ് ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മോസ്റ്റ് വയലന്റ് സിനി ആയാണ് മാര്‍ക്കോ എത്തിയതെങ്കിലും നൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ഇതോടെ സെറിബ്രല്‍പാള്‍സിയെ അതിജീവിച്ച് സിനിമ ചെയ്ത രാഗേഷ് കൃഷ്ണന് മാര്‍ക്കോ ടീം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Latest Stories

അൻസിബയ്‌ക്കെതിരെ നടപടിക്കൊരുങ്ങി 'അമ്മ'; അൻസിബയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് സംഘടന

KERALA BUDGET 2026: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാ​ഗിങ് തടയാൻ പദ്ധതി, സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ചു

KERALA BUDGET 2026: `പ്രിയദർശിനി' പദ്ധതിക്കായി 600 കോടി വകയിരുത്തി

KERALA BUDGET 2026: ഉമ്മൻ ചാണ്ടി ഇൻഷുറൻസ്, ഇൻവെസ്റ്റ് കേരളം സെൽ; ബജറ്റിലെ വമ്പൻ പ്രഖ്യാപനങ്ങൾ

KERALA BUDGET 2026: തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങൾ; മിഷന്‍ സമുദ്ര 400 കോടി വകയിരുത്തും

KERALA BUDGET 2026: കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്‌ധ സമിതി; സാമ്പത്തിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്ന് വിമർശനം

കേരള ബജറ്റ് 2026: സംസ്ഥാനം നേരിടുന്നത് കനത്ത സാമ്പത്തിക വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം

യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്; പ്രതീക്ഷയോടെ കേരളം

ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടരുന്നിടത്തോളം കാലം രാജ്യത്തിന് അമേരിക്കയുടെ പിന്തുണയുണ്ടാകും: ഡൊണാൾഡ് ട്രംപ്

യുഎസ്-ഇറാൻ സമാധാന കരാര്‍ ഇസ്രായേലിന് ഭീഷണി; മുന്നറിപ്പ് നല്‍കി ഇസ്രയേലിന്റെ യുഎന്‍ അംബാസഡർ