അവന്‍ ആ കോപ്രായങ്ങളൊക്കെ ചെയ്യുമെന്ന് പറഞ്ഞത് ദിലീപ് ആണ്.. ആ കേസിലും അദ്ദേഹം ഒന്നും ചെയ്തിട്ടില്ല: റിയാസ് ഖാന്‍

ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നടന്‍ റിയാസ് ഖാന്‍. താന്‍ എന്തൊക്കെ കോമഡി ചെയ്യുമെന്ന് ദിലീപിന് അറിയാം. പുള്ളി എന്താണെന്ന് തനിക്ക് അറിയാം. അദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്ന് തന്നെ വിശ്വസിക്കുന്ന ആളാണ് താനെന്നും റിയാസ് ഖാന്‍ പറയുന്നത്.

ദിലീപേട്ടന്റെ പടത്തില്‍ മെയിന്‍ കഥാപാത്രം മുതല്‍ ചെറിയ വേഷങ്ങള്‍ വരെ താന്‍ ചെയ്തിട്ടുണ്ട്. താന്‍ ഏതെങ്കിലും സിനിമയില്‍ വേണമെന്ന് പുള്ളി പറയും. ഒരൊറ്റ ഷോട്ടിന് വേണ്ടി പോലും താന്‍ വന്നിട്ടുണ്ട്. അത് സന്തോഷമുള്ള കാര്യമാണ്. അതിരുകള്‍ ഒന്നുമില്ലാത്ത സ്നേഹമാണ്. അതങ്ങനെ പറയാന്‍ പറ്റില്ല. പുള്ളി എന്താണെന്ന് തനിക്കും നേരെ തിരിച്ചും അറിയാം.

അവിടുന്ന് നടന്ന് വരുന്നത് കണ്ടാലേ എന്തേലും പ്രശ്നമുണ്ടെങ്കില്‍ മുഖത്ത് നിന്ന് മനസിലാക്കാം. വളരെ സ്‌നേഹിക്കുന്നയാളാണ് ദിലീപ്. പുള്ളി എന്താണെന്ന് തനിക്കറിയാം. അദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്ന് തന്നെ വിശ്വസിക്കുന്ന ആളാണ് താന്‍ എന്നാണ് റിയാസ് ഖാന്‍ പറയുന്നത്.

അതുപോലെ ‘ടു കണ്‍ട്രീസ്’ സിനിമയിലെ ആ വേഷം ചെയ്യാന്‍ കാരണം ദിലീപ് ആണെന്നും റിയാസ് ഖാന്‍ പറയുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് ദിലീപിന്റെ കോള്‍ വരുന്നത്. തങ്ങള്‍ തമ്മിലുള്ള സൗഹൃദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ളതാണ്.

താനെന്തൊക്കെ കോമഡി ചെയ്യുമെന്ന് പുള്ളിയ്ക്ക് അറിയാം. അതൊക്കെ താന്‍ വളരെ മുമ്പേ അദ്ദേഹത്തിന് കാണിച്ച് കൊടുത്തതാണ്. ആ സിനിമയില്‍ വലിയ കഥാപാത്രമല്ല. എങ്കിലും ദിലീപേട്ടനാണ് റിയാസിനെ കൊണ്ട് ചെയ്യിപ്പിക്കാമെന്ന് പറഞ്ഞത്. കോപ്രായങ്ങളൊക്കെ അവന്‍ ചെയ്യുമെന്ന് പറഞ്ഞത് ദിലീപാണ് എന്നാണ് റിയാസ് ഒരു അഭിമുഖത്തില്‍ പ്രതികരിക്കുന്നത്.

Latest Stories

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ