മനുഷ്യശരീരം ഒരു അത്ഭുതമാണ്, അതിനകത്ത് നടക്കുന്നത് എന്തെന്ന് അറിഞ്ഞാല്‍ നമ്മള്‍ ഞെട്ടിപ്പോകും; ബാലയെ കുറിച്ച് റിയാസ് ഖാന്‍

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെക്കുറിച്ച് റിയാസ് ഖാന്‍ പങ്കുവച്ച വാക്കുകള്‍ വൈറലാകുകയാണ്. ബാലയുമായി അടുത്ത സൗഹൃദമുള്ള നടന്മാരില്‍ ഒരാളാണ് റിയാസ് . ബാലയുടെ അസുഖം ശരിക്കും എല്ലാവരും മനസിലാക്കേണ്ട കാര്യമാണെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയാസ് പറയുന്നു.

‘എന്നെക്കാളും വളരെ പ്രായം കുറഞ്ഞ ആളാണ് ബാല. അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനുമായ ശിവയുമായിട്ടാണ് കൂടുതല്‍ അടുപ്പമുള്ളത്. വിജയുടെ കൂടെ സിനിമ ചെയ്യുമ്പോള്‍ ശിവയാണ് അസിസ്റ്റന്റ് ക്യാമറമാന്‍. ബാലയ്ക്ക് ജിമ്മില്‍ പോകണമെന്ന് ആഗ്രഹം പറഞ്ഞത് മുതല്‍ ഞാനാണ് കൊണ്ട് പോയി ആക്കുന്നത്. ബാല അഭിനയിക്കുന്ന ആദ്യ പടത്തിന്റെ അന്ന് മുതലേ എനിക്ക് വ്യക്തിപരമായി അറിയാം. അങ്ങനെ സുഹൃത്തുക്കളായി.

ശരീരം നമ്മള്‍ ഭദ്രമായി തന്നെ സൂക്ഷിക്കണം. അതിനകത്ത് നടക്കുന്നത് എന്തൊക്കെയാണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബോഡി എന്ന് പറയുന്നത് ഒരു മിറാക്കിളാണ്. മനുഷ്യ ശരീരത്ത് നടക്കുന്നത് എന്താണെന്ന് അറിഞ്ഞാല്‍ ഞെട്ടും. എപ്പോഴും ശരീരം സൂക്ഷിക്കണം. സഹിക്കേണ്ടി വരുമ്പോള്‍ ഇതൊക്കെ ആരാണ് സഹിക്കുന്നത്.

എനിക്കൊരു പ്രശ്നം വന്നാല്‍ അതുകൊണ്ട് അനുഭവിക്കുന്നത് ഞാനാണ്. നമുക്കെല്ലാവര്‍ക്കും പോയിട്ട് സങ്കടം പറയാം. ഇപ്പോള്‍ ബാലയുടെ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവന്‍ തന്നെയാണ്. നമുക്ക് അതിനൊക്കെ പോയി സങ്കടം പറയാമെന്നേയുള്ളു.

ഇതിനൊരു ഉദാഹരണം പറയുകയാണെങ്കില്‍ ഒരു സ്ത്രീ ഗര്‍ഭിണിയായി, പ്രസവിക്കുന്നു. ആ കുഞ്ഞിന് ജന്മം കൊടുക്കുന്നതിന്റെ വേദന ആ അമ്മ മാത്രമേ അറിയുന്നുള്ളു. ബാക്കി എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷനായിരിക്കും. പക്ഷേ ആ വേദന നമ്മള്‍ അറിയുന്നില്ല. ഒരിക്കലും അറിയുകയുമില്ല. അത് അമ്മ മാത്രമേ അറിയുകയുള്ളു. അതുപോലെയാണ് അസുഖം വന്നാലും. റിയാസ് ഖാന്‍ പറയുന്നു.

Latest Stories

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ